---
title: "മറക്കില്ല ഈ ദിവസം! വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; ഇപ്പോഴും പഴയപടി ആവാതെ നാട്"
english_title: "Vilangat Landslide 2nd Anniversary: Vanimel Panchayat Remembers Disaster"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375447/vilangat-landslide-2nd-anniversary-vanimel-panchayat"
published_at: "2026-07-30T09:36:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ad064cdd77_vilangat-landslide-2nd-anniversary-vanimel-panchayat.jpg"
keywords: ["Vilangat", "Vanimel", "Landslide", "Kozhikode", "Kerala Disaster", "2 Years"]
---

# മറക്കില്ല ഈ ദിവസം! വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; ഇപ്പോഴും പഴയപടി ആവാതെ നാട്

> **Lead Summary:** **വിലങ്ങാട്: [ **വാണിമേൽ പഞ്ചായത്തിലെ മലയോര ഗ്രാമമായ വിലങ്ങാട് കനത്ത ഉരുൾപൊട്ടലുണ്ടായിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. 2024 ജൂലൈ 30-നുണ്ടായ പ്രകൃതിക്ഷോഭത്തിൽ മഞ്ഞച്ചീട്, പാനോം, മലയങ്ങാട് തുടങ്ങിയ മേഖലകൾ പൂർണ്ണമായി തകർന്നിരുന്നു.

## Article Content

**വിലങ്ങാട്: [ **വാണിമേൽ പഞ്ചായത്തിലെ മലയോര ഗ്രാമമായ വിലങ്ങാട് കനത്ത ഉരുൾപൊട്ടലുണ്ടായിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. 2024 ജൂലൈ 30-നുണ്ടായ പ്രകൃതിക്ഷോഭത്തിൽ മഞ്ഞച്ചീട്, പാനോം, മലയങ്ങാട് തുടങ്ങിയ മേഖലകൾ പൂർണ്ണമായി തകർന്നിരുന്നു.

റിട്ടയേർഡ് ഹെഡ്മാസ്റ്റർ കെ.എ. മാത്യു ഉൾപ്പെടെയുള്ളവരുടെ ജീവൻ നഷ്ടമാവുകയും, പതിനൊന്നിലധികം വീടുകളും നിരവധി പാലങ്ങളും റോഡുകളും ഏക്കർ കണക്കിന് കൃഷിഭൂമിയും ഒലിച്ചുപോവുകയും ചെയ്ത ദുരന്തത്തിന്റെ ഭീതി ഇന്നും പ്രദേശവാസികൾക്ക് മാറിയിട്ടില്ല.

ദുരന്തം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും തകർന്നടിഞ്ഞ വ്യാപാരികൾക്കും കർഷകർക്കും അർഹമായ നഷ്ടപരിഹാരമോ ആശ്വാസധനമോ ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. തകർന്ന പാലങ്ങളും റോഡുകളും താൽക്കാലികമായി മാത്രമാണ് പുനർനിർമ്മിച്ചിട്ടുള്ളത്.

പ്രത്യേക പാക്കേജുകൾ വൈകുന്നതും, ചെറിയ മഴ പെയ്താൽ പോലും ഭീതിയുടെ നിഴലിൽ കഴിയേണ്ടി വരുന്നതും പ്രദേശവാസികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക ബുദ്ധിമുട്ടുകളിലേക്കും തള്ളിവിട്ടിരിക്കുകയാണ്.

അതേസമയം, വിലങ്ങാട് മേഖലയിലെ നിർമ്മാണ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന അനിശ്ചിതത്വത്തിന് ചെറിയൊരു ആശ്വാസമായി ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങിയിട്ടുണ്ട്. ദുരന്തബാധിത മേഖലയിലെ 29 വീടുകളുടെ നിർമ്മാണ അനുമതി അപേക്ഷകളിൽ കഴിഞ്ഞ ജൂലൈ 27-ന് കളക്ടർ തീരുമാനമെടുത്തിരുന്നു. ഇതിനെത്തുടർന്ന് വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി കളക്ടറേറ്റിന് മുന്നിൽ നടത്താനിരുന്ന സമരം പിൻവലിക്കുകയുണ്ടായി.

എങ്കിലും, വാണിമേൽ പഞ്ചായത്തിലെ ചില വാർഡുകളിലെ നിർമ്മാണ നിയന്ത്രണങ്ങൾ പൂർണ്ണമായി പിൻവലിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ് കുമാർ വ്യക്തമാക്കി.

എൻ.ഐ.ടി കാലിക്കറ്റിന്റെ നേതൃത്വത്തിലുള്ള ലിഡാർ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കർശന പരിശോധനയ്ക്ക് ശേഷമേ നിലവിൽ നിർമ്മാണാനുമതി നൽകുന്നുള്ളൂ. അതീവ ദുരന്തസാധ്യതയുള്ള മേഖലകളിൽ കഴിയുന്ന കുടുംബങ്ങളുടെ പുനരധിവാസവും നഷ്ടപരിഹാരവും വേഗത്തിലാക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375447/vilangat-landslide-2nd-anniversary-vanimel-panchayat)