---
title: "വയോജനങ്ങൾക്കുള്ള ആനുകൂല്ല്യങ്ങൾ പുനഃസ്ഥാപിക്കണം: സായൂജ്യം വയോജന സഭ"
english_title: "Nadapuram Sayujyam Senior Citizens Forum Demands Restoration Of Bus And Train Concessions"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375454/nadapuram-sayujyam-senior-citizens-bus-train-concession-demand"
published_at: "2026-07-30T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ad42397ed7_nadapuram-sayujyam-senior-citizens-bus-train-concession-demand.jpg"
keywords: ["Nadapuram", "Sayujyam", "Senior Citizens", "Bus Seat Reservation", "Train Concession", "Kerala"]
---

# വയോജനങ്ങൾക്കുള്ള ആനുകൂല്ല്യങ്ങൾ പുനഃസ്ഥാപിക്കണം: സായൂജ്യം വയോജന സഭ

> **Lead Summary:** **നാദാപുരം: [ **വയോജനങ്ങൾക്കായി ബസ്സുകളിൽ സീറ്റ് സംവരണവും തീവണ്ടി യാത്രയ്ക്കുള്ള ഇളവുകളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് നാദാപുരം പഞ്ചായത്ത് പത്താം വാർഡ് സായൂജ്യം വയോജനസഭ ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: [ **വയോജനങ്ങൾക്കായി ബസ്സുകളിൽ സീറ്റ് സംവരണവും തീവണ്ടി യാത്രയ്ക്കുള്ള ഇളവുകളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് നാദാപുരം പഞ്ചായത്ത് പത്താം വാർഡ് സായൂജ്യം വയോജനസഭ ആവശ്യപ്പെട്ടു.

കരിമ്പിൽ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തൂണേരി ബ്ലോക്ക് രക്ഷാധികാരി എ.കെ. പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സായൂജ്യം വയോജന സഭ ബ്ലോക്ക് പ്രസിഡന്റ് പി.കെ. ദാമു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സായൂജ്യം വയോജന സഭ പഞ്ചായത്ത് സെക്രട്ടറി പി. കുഞ്ഞിരാമൻ, പ്രസിഡന്റ് എം. കേളപ്പൻ, കെ. ബാലകൃഷ്ണൻ, ടി. രവീന്ദ്രൻ, കെ.പി. മാമത് എന്നിവർ സംസാരിച്ചു. കുളങ്ങരത്ത് ഗംഗാധരൻ സ്വാഗതവും വി.കെ. വനജ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: ചന്ദ്രൻ പി.കെ, സെക്രട്ടറി: കുളങ്ങരത്ത് ഗംഗാധരൻ, ട്രഷറർ: കെ.പി. മാമത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375454/nadapuram-sayujyam-senior-citizens-bus-train-concession-demand)