---
title: "കാൽനടയാത്രക്കാരിയെ ഇടിച്ചിട്ട് ബസ്സ് നിർത്താതെ പോയതായി പരാതി, കേസെടുത്തു"
english_title: "Young Woman Hit By Bus In Orkkatteri, Driver Flees: Case Registered"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375469/orkkatteri-bus-hit-young-woman-edacheri-police-case"
published_at: "2026-07-30T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ae0021bb03_orkkatteri-bus-hit-young-woman-edacheri-police-case.jpg"
keywords: ["Orkkatteri", "Nadapuram", "Bus Accident", "Hit and Run", "Kerala News", "Edacheri Police"]
---

# കാൽനടയാത്രക്കാരിയെ ഇടിച്ചിട്ട് ബസ്സ് നിർത്താതെ പോയതായി പരാതി, കേസെടുത്തു

> **Lead Summary:** **നാദാപുരം: [** ഓർക്കാട്ടേരിയിലെ ബസ് സ്റ്റോപ്പിന് സമീപം റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ ബസ് ഇടിച്ചിട്ട് നിർത്താതെ പോയതായി പരാതി. എടച്ചേരി സ്വദേശിയായ ചുണ്ടയിൽ തെരു സ്നേഹയാണ് പരാതി നൽകിയത്. സംഭവത്തിൽ എടച്ചേരി പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 5:30-ഓടെയാണ് സംഭവം.

## Article Content

**നാദാപുരം: [** ഓർക്കാട്ടേരിയിലെ ബസ് സ്റ്റോപ്പിന് സമീപം റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ ബസ് ഇടിച്ചിട്ട് നിർത്താതെ പോയതായി പരാതി. എടച്ചേരി സ്വദേശിയായ ചുണ്ടയിൽ തെരു സ്നേഹയാണ് പരാതി നൽകിയത്. സംഭവത്തിൽ എടച്ചേരി പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 5:30-ഓടെയാണ് സംഭവം.

വടകര ഭാഗത്തുനിന്ന് നാദാപുരത്തേക്ക് വരികയായിരുന്ന 'മാസാഫി' എന്ന ബസ്, അശ്രദ്ധമായും മനുഷ്യജീവന് അപകടമാകുന്ന രീതിയിലും ഓടിച്ച് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സ്നേഹയെ ഇടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സ്നേഹയുടെ ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് ശേഷം ബസ് നിർത്താതെ ഓടിച്ചുപോവുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375469/orkkatteri-bus-hit-young-woman-edacheri-police-case)