---
title: "പത്തുവയസ്സുകാരിയുടെ പിറന്നാൾ സമ്മാനം; ചേലക്കാട് സീവോക്ക് പാലിയേറ്റീവിന് വീൽചെയർ"
english_title: "10 Year Old Faiha Faisal Donates Wheelchair To Palliative Care On Birthday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375477/nadapuram-girl-faiha-faisal-birthday-donation-wheelchair-palliative"
published_at: "2026-07-30T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ae7ce884cb_nadapuram-girl-faiha-faisal-birthday-donation-wheelchair-palliative.jpg"
keywords: []
---

# പത്തുവയസ്സുകാരിയുടെ പിറന്നാൾ സമ്മാനം; ചേലക്കാട് സീവോക്ക് പാലിയേറ്റീവിന് വീൽചെയർ

> **Lead Summary:** **നാദാപുരം: [** മാതൃകാപരമായ പിറന്നാൾ ആഘോഷവുമായി പത്തുവയസ്സുകാരി നാദാപുരത്ത് ശ്രദ്ധേയയായി. ഖത്തർ കെ.എം.സി.സി നാദാപുരം മണ്ഡലം വൈസ് പ്രസിഡന്റ് എ.ടി. ഫൈസലിന്റെയും റമീസയുടെയും മകളായ ഫൈഹ ഫൈസലാണ് തന്റെ പിറന്നാൾ ദിനത്തിൽ ചേലക്കാട് സീവോക്ക് പാലിയേറ്റീവ് കെയറിന് വീൽചെയർ വാങ്ങുന്നതിനായി തുക കൈമാറി മാതൃകയായത്.

## Article Content

**നാദാപുരം: [** മാതൃകാപരമായ പിറന്നാൾ ആഘോഷവുമായി പത്തുവയസ്സുകാരി നാദാപുരത്ത് ശ്രദ്ധേയയായി. ഖത്തർ കെ.എം.സി.സി നാദാപുരം മണ്ഡലം വൈസ് പ്രസിഡന്റ് എ.ടി. ഫൈസലിന്റെയും റമീസയുടെയും മകളായ ഫൈഹ ഫൈസലാണ് തന്റെ പിറന്നാൾ ദിനത്തിൽ ചേലക്കാട് സീവോക്ക് പാലിയേറ്റീവ് കെയറിന് വീൽചെയർ വാങ്ങുന്നതിനായി തുക കൈമാറി മാതൃകയായത്.

ചേലക്കാട് സീവോക്ക് പാലിയേറ്റീവിന് വേണ്ടി ഖത്തർ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. ബഷീർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ എ.ടി. അമ്മദ് ഹാജി, ഭാരവാഹികളായ റഷീദ് കോട്ടയിൽ, വി.ടി.കെ. മുഹമ്മദ്, എം.സി. സുബൈർ എന്നിവർ സന്നിഹിതരായിരുന്നു. ജന്മദിനങ്ങൾ ധൂർത്തുകൂടാതെ കാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച കുരുന്ന് മിടുക്കിയെ നാടുകാറുകൾ പ്രശംസിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375477/nadapuram-girl-faiha-faisal-birthday-donation-wheelchair-palliative)