---
title: "നാദാപുരം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്രഭാഷണ പരമ്പര "
english_title: "Nadapuram Govt College Lecture On Excellence In Higher Education"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375531/nadapuram-govt-college-lecture-higher-education"
published_at: "2026-07-30T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b121693032_nadapuram-govt-college-lecture-higher-education.jpg"
keywords: ["Nadapuram", "Govt Arts and Science College", "Higher Education", "Lecture", "Dr Nidheesh KB"]
---

# നാദാപുരം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്രഭാഷണ പരമ്പര 

> **Lead Summary:** **നാദാപുരം: [ **നാദാപുരം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്സ്, ഇക്കണോമിക്സ് വകുപ്പുകളുടെ ആഭിമുഖ്യത്തിൽ 'ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിനായുള്ള വഴികാട്ടി' എന്ന വിഷയത്തിൽ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [ **നാദാപുരം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്സ്, ഇക്കണോമിക്സ് വകുപ്പുകളുടെ ആഭിമുഖ്യത്തിൽ 'ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിനായുള്ള വഴികാട്ടി' എന്ന വിഷയത്തിൽ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (Dr.) ലിയാക്കത്ത്‌ അലി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി കൊമേഴ്സ് വിഭാഗം അധ്യാപകൻ ഡോ. നിധീഷ് കെ. ബി. മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാഭ്യാസ സമ്പ്രദായം നേരിടുന്ന പോരായ്മകളെക്കുറിച്ചും ചിന്താരീതികളിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

കൊമേഴ്‌സ് വിഭാഗം മേധാവി Dr. ലിബി കെ. സി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ വകുപ്പ് മേധാവികൾ ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375531/nadapuram-govt-college-lecture-higher-education)