---
title: "ഭാഷാസമര വാർഷികം; വാണിമേലിൽ യൂത്ത് ലീഗിന്റെ പ്രഭാതഭേരിയും സ്മൃതി സംഗമവും"
english_title: "45th Anniversary Of Bhasha Samaram Observed In Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375547/vanimel-bhasha-samaram-45th-anniversary"
published_at: "2026-07-30T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b1f8b82ba0_vanimel-bhasha-samaram-45th-anniversary.jpg"
keywords: ["Vanimel", "Bhasha Samaram", "Muslim Youth League", "Anniversary", "Kerala"]
---

# ഭാഷാസമര വാർഷികം; വാണിമേലിൽ യൂത്ത് ലീഗിന്റെ പ്രഭാതഭേരിയും സ്മൃതി സംഗമവും

> **Lead Summary:** **വാണിമേൽ: [** നാലര പതിറ്റാണ്ട് മുമ്പ് ജൂലൈ 30-ന് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ ഭാഷാ സമരത്തിന്റെ ഓർമ്മകൾ പുതുക്കി വാണിമേൽ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും സ്മൃതി സംഗമവും നടന്നു.

## Article Content

**വാണിമേൽ: [** നാലര പതിറ്റാണ്ട് മുമ്പ് ജൂലൈ 30-ന് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ ഭാഷാ സമരത്തിന്റെ ഓർമ്മകൾ പുതുക്കി വാണിമേൽ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും സ്മൃതി സംഗമവും നടന്നു.

കുളപ്പറമ്പിൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്തു ചീക്കപുറത്ത് പതാക ഉയർത്തി. തുടർന്ന് നടന്ന സ്മൃതി സംഗമം പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി സി.പി.സി. ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ ചെയർമാൻ എം.കെ. അഷ്റഫ് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് യൂനുസ് മുളിവയൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ജാഫർ ദാരിമി ഇരുന്നലാട്, ഒ. മുനിർ സാലിം മാങ്കാവിൽ, കാസിം ഹാജി, എം. മാസ്റ്റർ, മായൻ, ബഷീർ എം.കെ., അനസ്, അജ്മൽ, മുബഷിർ, കുഞ്ഞബ്ദുല്ല, മുഹമ്മദ്, റിഷാൻ, ഫുആദ് തുടങ്ങിയവർ സംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ജംഷിദ് വെള്ളിയോട് സ്വാഗതവും ട്രഷറർ അസ്കർ കെ.പി. നന്ദിയും പറഞ്ഞു.

മാമ്പിലാക്കൂലിൽ അഷ്റഫ് കൊറ്റാല, നിരത്തുമ്മൽ പിടികയിൽ ടി. സുബൈർ, ചേലമുക്കിൽ ഒ.പി. കുഞ്ഞമ്മദ് മാസ്റ്റർ, വയൽ പിടികയിൽ സി.വി. മൊയ്തീൻ ഹാജി, താവോട്ട് മുക്കിൽ നെല്ലാംകണ്ടി അബ്ദുറഹ്മാൻ, മിത്തൽ മൊയ്തു, മുളിവയൽ റാഷിദ് കെ.ടി.കെ, വെള്ളിയോട് സി.പി. പോക്കർ ഹാജി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375547/vanimel-bhasha-samaram-45th-anniversary)