---
title: "നാദാപുരത്ത് 'വി കാൻ' ജില്ലാ കമ്മിറ്റി രൂപീകരണവും ക്യാൻസർ ബോധവൽക്കരണ ക്ലാസും"
english_title: "V Can Athijeevanam District Committee Formed In Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375582/v-can-athijeevanam-district-committee-nadapuram"
published_at: "2026-07-30T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b3eeb634bc_v-can-athijeevanam-district-committee-nadapuram.jpg"
keywords: ["V Can Athijeevanam", "Cancer Awareness", "Nadapuram", "KM Abhijith", "Kerala"]
---

# നാദാപുരത്ത് 'വി കാൻ' ജില്ലാ കമ്മിറ്റി രൂപീകരണവും ക്യാൻസർ ബോധവൽക്കരണ ക്ലാസും

> **Lead Summary:** **നാദാപുരം:[ **[ ]കാൻസർ പോരാളികളുടെ കൂട്ടായ്മയായ 'വി കാൻ അതിജീവനം' ജില്ലാ കമ്മിറ്റി രൂപീകരണവും സ്നേഹസംഗമവും ക്യാൻസർ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചാലപ്പുറം ഹിദായത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ നടന്ന പരിപാടി നാദാപുരം നിയോജകമണ്ഡലം എം.എൽ.എ. കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:[ **[ ]കാൻസർ പോരാളികളുടെ കൂട്ടായ്മയായ 'വി കാൻ അതിജീവനം' ജില്ലാ കമ്മിറ്റി രൂപീകരണവും സ്നേഹസംഗമവും ക്യാൻസർ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചാലപ്പുറം ഹിദായത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ നടന്ന പരിപാടി നാദാപുരം നിയോജകമണ്ഡലം എം.എൽ.എ. കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

'വി കാൻ അതിജീവനം' ജില്ലാ സെക്രട്ടറി സാദിഖ് തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.പി.സി. തങ്ങൾ, സുനിൽ പാനിലാണ്ടി, ഫസൽ മാട്ടാൻ, കാട്ടിൽ അബ്ദുല്ല ഹാജി, പൊന്നാണ്ടി കുഞ്ഞാലി, ബിജു തുണ്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിന് ഡോ. ലയ നാദാസ് നേതൃത്വം നൽകി. ചടങ്ങിന് പ്രസീദ കോഴിക്കോട് പ്രാർത്ഥനാ ഗീതം ആലപിക്കുകയും രേഷ്മ കോഴിക്കോട് സ്വാഗതം ആശംസിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375582/v-can-athijeevanam-district-committee-nadapuram)