---
title: "ഇത് താണ്ടാ പോലീസ്; കല്ലാച്ചി - നാദാപുരം റോഡിലെ കുഴിയടക്കാൻ നേരിട്ടിറങ്ങി പൊലീസുകാർ"
english_title: "Police Fill Potholes In Nadapuram After PWD Neglect"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375656/nadapuram-police-fill-potholes-roads-bad-condition"
published_at: "2026-07-31T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c205685b89_nadapuram-police-fill-potholes-roads-bad-condition.jpg"
keywords: ["Nadapuram", "Kerala Roads", "Potholes", "PWD", "Kerala Police", "Traffic"]
---

# ഇത് താണ്ടാ പോലീസ്; കല്ലാച്ചി - നാദാപുരം റോഡിലെ കുഴിയടക്കാൻ നേരിട്ടിറങ്ങി പൊലീസുകാർ

> **Lead Summary:** **നാദാപുരം: [** കല്ലാച്ചി - നാദാപുരം റൂട്ടിലെയും നാദാപുരം - പേരോട് സംസ്ഥാന പാതയിലെയും തകർന്ന റോഡുകളും കുഴികളും യാത്രക്കാരെയും വ്യാപാരികളെയും വലയ്ക്കുന്നു. മാസങ്ങളായി തുടരുന്ന ദുരിതത്തിനൊടുവിൽ, അധികൃതരുടെ അവഗണനയ്ക്കെതിരെ പൊലീസുകാർ തന്നെ നേരിട്ടിറങ്ങി റോഡിലെ കുഴികൾ അടച്ചു.

## Article Content

**നാദാപുരം: [** കല്ലാച്ചി - നാദാപുരം റൂട്ടിലെയും നാദാപുരം - പേരോട് സംസ്ഥാന പാതയിലെയും തകർന്ന റോഡുകളും കുഴികളും യാത്രക്കാരെയും വ്യാപാരികളെയും വലയ്ക്കുന്നു. മാസങ്ങളായി തുടരുന്ന ദുരിതത്തിനൊടുവിൽ, അധികൃതരുടെ അവഗണനയ്ക്കെതിരെ പൊലീസുകാർ തന്നെ നേരിട്ടിറങ്ങി റോഡിലെ കുഴികൾ അടച്ചു.

ദിനംപ്രതിയുണ്ടാകുന്ന ഗതാഗതക്കുരുക്കും വാഹനങ്ങളുടെ തകർച്ചയും കാരണം ട്രാഫിക് ജോലികൾ പോലും പ്രതിസന്ധിയിലായതിനെത്തുടർന്നാണ് കല്ലാച്ചി മുതൽ നാദാപുരം വരെയുള്ള വാരിക്കുഴികളിൽ ക്വാറി വേസ്റ്റ് ഉപയോഗിച്ച് പൊലീസ് താൽക്കാലിക പരിഹാരം കണ്ടത്. പൊതുമരാമത്ത് വകുപ്പിന്റെ നിസ്സംഗതയ്ക്കിടയിലാണ് ഈ ഇടപെടൽ.

നാദാപുരം പൊലീസ് സ്റ്റേഷന് സമീപവും പേരോട് ടൗണിലും റോഡ് തകർന്ന് തരിപ്പണമായിട്ടുണ്ട്. സ്റ്റേഷന് സമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പരന്നൊഴുകിയതും പമ്പിങ് സ്റ്റേഷൻ ടാങ്കിലെ ഓവർ ഫ്ളോയുമാണ് റോഡ് തകർച്ചയ്ക്ക് കാരണം. പേരോട് ടൗണിന് സമീപം പുതുതായി ടാറിങ് നടത്തിയ ഭാഗം പോലും പൂർണ്ണമായി ഇളകിമാറിയ നിലയിലാണ്. ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് റോഡ് ശാശ്വതമായി റീടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375656/nadapuram-police-fill-potholes-roads-bad-condition)