---
title: "വിലങ്ങാട് ദുരന്തം: നിരവധി ജീവനുകൾ രക്ഷിച്ച യഥാർത്ഥ സോഷ്യലിസ്റ്റാണ് കളത്തിങ്കൽ മാത്യുവെന്ന് പി.കെ. പ്രവീൺ എം.എൽ.എ"
english_title: "RJD Remembers Kalathingal Mathew Master On Second Death Anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375672/kalathingal-mathew-master-rjd-remembrance-vilangad"
published_at: "2026-07-31T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c2bb56a967_kalathingal-mathew-master-rjd-remembrance-vilangad.jpg"
keywords: ["Vilangad Landslide", "Kalathingal Mathew", "RJD", "PK Praveen MLA", "Kerala"]
---

# വിലങ്ങാട് ദുരന്തം: നിരവധി ജീവനുകൾ രക്ഷിച്ച യഥാർത്ഥ സോഷ്യലിസ്റ്റാണ് കളത്തിങ്കൽ മാത്യുവെന്ന് പി.കെ. പ്രവീൺ എം.എൽ.എ

> **Lead Summary:** **വിലങ്ങാട്: [ **വിലങ്ങാട് ദുരന്തമുണ്ടായപ്പോൾ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി നിരവധി മനുഷ്യജീവനുകൾ രക്ഷിച്ച യഥാർത്ഥ സോഷ്യലിസ്റ്റാണ് കളത്തിങ്കൽ മാത്യു മാസ്റ്ററെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ എം.എൽ.എ പറഞ്ഞു.

## Article Content

**വിലങ്ങാട്: [ **വിലങ്ങാട് ദുരന്തമുണ്ടായപ്പോൾ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി നിരവധി മനുഷ്യജീവനുകൾ രക്ഷിച്ച യഥാർത്ഥ സോഷ്യലിസ്റ്റാണ് കളത്തിങ്കൽ മാത്യു മാസ്റ്ററെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ എം.എൽ.എ പറഞ്ഞു.

രണ്ട് വർഷം മുമ്പ് വിലങ്ങാട് ഉരുൾപൊട്ടലിൽ മരണമടഞ്ഞ കളത്തിങ്കൽ മാത്യുവിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആർ.ജെ.ഡി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിലങ്ങാട്ട് നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാത്യുവിന്റെ നേതൃത്വത്തിലുള്ള അടിയന്തര ഇടപെടലാണ് വയനാട്ടിലെപ്പോലെ വലിയ ജീവഹാനി വിലങ്ങാടില്ലാതിരിക്കാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാദാപുരം മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഇ.കെ. സജിത് കുമാർ, പി.എം. നാണു, കെ.വി. നാസർ, വി.കെ. പവിത്രൻ, എം. ബാലരാജ്, പി. സഞ്ജയ് ബാവ, സുരേഷ് മരുതേരി എന്നിവർ സംസാരിച്ചു.

2024-ൽ നടന്ന പ്രകൃതിദുരന്തത്തിൽ വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമലയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും വലിയ നാശനഷ്ടങ്ങളുണ്ടായിരുന്നു. എന്നാൽ വയനാട്ടിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള വേഗത വിലങ്ങാടിന്റെ കാര്യത്തിലില്ലെന്നും, സർക്കാരിന്റെ മെല്ലെപ്പോക്ക് നയം ദുരന്തബാധിതരെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്നും ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ പറഞ്ഞു.

ദുരിതബാധിത പ്രദേശങ്ങളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും, വിലങ്ങാട്-വയനാട് ചുരമില്ലാ പാത ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും ആർ.ജെ.ഡി വിലങ്ങാട്ടുകാർക്കൊപ്പമുണ്ടാകുമെന്ന് നേതാക്കൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375672/kalathingal-mathew-master-rjd-remembrance-vilangad)