---
title: "കയനോളി പള്ളിക്ക് പിന്നിലെ കനാൽ ജൈവമാലിന്യക്കൂമ്പാരം; നാല് പതിറ്റാണ്ടായി തുരങ്കം വെച്ച പദ്ധതി ജനജീവിതം ദുസ്സഹമാക്കുന്നു"
english_title: "Kayannoli Canal Iringannoor Filled With Waste: 40 Year Old Project Causes Water Pollution in Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375701/kayannoli-canal-iringannoor-waste-water-pollution"
published_at: "2026-07-31T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c40c5b3320_kayannoli-canal-iringannoor-waste-water-pollution.jpg"
keywords: ["Kayannoli Canal", "Thooneri Gram Panchayat", "Waste Dumping"]
---

# കയനോളി പള്ളിക്ക് പിന്നിലെ കനാൽ ജൈവമാലിന്യക്കൂമ്പാരം; നാല് പതിറ്റാണ്ടായി തുരങ്കം വെച്ച പദ്ധതി ജനജീവിതം ദുസ്സഹമാക്കുന്നു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [ **തൂണേരി ഗ്രാമ പഞ്ചായത്തിലെ കർഷകരുടെ നെഞ്ചിടിപ്പായിരുന്ന ടൈൽ എന്റ് കനാൽ പദ്ധതി നാല് പതിറ്റാണ്ടിലേറെയായി പാതിവഴിയിൽ കിടക്കുകയാണ്. വേറ്റുമ്മൽ നിന്ന് തുടങ്ങി കായപ്പനിച്ചിയിൽ അവസാനിക്കുന്ന 4.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കനാൽ ഇന്ന് കുടിവെള്ള സ്രോതസ്സിനും കാര്‍ഷിക മേഖലയ്ക്കും പകരം രോഗവ്യാപനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

## Article Content

**ഇരിങ്ങണ്ണൂർ: [ **തൂണേരി ഗ്രാമ പഞ്ചായത്തിലെ കർഷകരുടെ നെഞ്ചിടിപ്പായിരുന്ന ടൈൽ എന്റ് കനാൽ പദ്ധതി നാല് പതിറ്റാണ്ടിലേറെയായി പാതിവഴിയിൽ കിടക്കുകയാണ്. വേറ്റുമ്മൽ നിന്ന് തുടങ്ങി കായപ്പനിച്ചിയിൽ അവസാനിക്കുന്ന 4.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കനാൽ ഇന്ന് കുടിവെള്ള സ്രോതസ്സിനും കാര്‍ഷിക മേഖലയ്ക്കും പകരം രോഗവ്യാപനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം ഉൾപ്പെടെയുള്ള വിവിധ ജനകീയ കമ്മിറ്റികൾ കഴിഞ്ഞ സർക്കാരുകൾക്ക് നിരവധി തവണ നിവേദനം നൽകിയിരുന്നു. അവസാനത്തെ പിണറായി സർക്കാർ ഈ കനാലിന്റെ പുനരുദ്ധാരണത്തിന് രണ്ട് കോടി രൂപ അനുവദിച്ചതായി വാർത്തകൾ വന്നെങ്കിലും, ഇതുവരെ ഒരു നിർമ്മാണ പ്രവർത്തിയും തുടങ്ങിയിട്ടില്ല.

തുടക്കത്തിൽ ശുദ്ധജലവും കൃഷിക്ക് ആവശ്യമായ ജലസൗകര്യവും പ്രതീക്ഷിച്ച നാട്ടുകാർ ഇന്ന് കടുത്ത നിരാശയിലാണ്. ജനവാസ മേഖലകളിലൂടെ കടന്നുപോകുന്ന കനാൽ പാതി വഴിയിൽ ഉപേക്ഷിച്ചതാണ് പ്രധാന പ്രതിസന്ധിക്ക് കാരണം.

കയനോളി പള്ളിക്ക് പിന്നിലെ ഭാഗം ഉൾപ്പെടെ കനാലിന്റെ പല ഭാഗങ്ങളും ഇപ്പോൾ ജൈവ-അജൈവ മാലിന്യങ്ങൾ തള്ളുന്ന സ്ഥലമായി മാറി. വീടുകളിലെ അടുക്കള മാലിന്യം, പ്ലാസ്റ്റിക്, മറ്റ് കൃത്രിമ മാലിന്യങ്ങൾ എന്നിവയെല്ലാം കനാലിൽ നിക്ഷേപിക്കുന്നതായി നാട്ടുകാർ പറയുന്നു.

ഇതിന്റെ ഫലമായി ചുറ്റുമുള്ള കിണറുകളിലെ ജലം പോലും മലിനമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മഴ പെയ്യുമ്പോൾ മാലിന്യം ഒഴുകി വീടുകളിലേക്ക് കയറുന്ന സ്ഥിതിയുമുണ്ട്. കൊതുകുശല്യവും ദുർഗന്ധവും രൂക്ഷമായതോടെ കുട്ടികളും പ്രായമായവരും ഉൾപ്പെടെ നിരവധി പേർ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്.

> "രണ്ട് കോടി അനുവദിച്ചു എന്ന് കേട്ടിട്ട് വർഷങ്ങൾ ആയി. പക്ഷേ കല്ലിട്ടതുപോലും കണ്ടിട്ടില്ല. കനാൽ വൃത്തിയാക്കണം, ഇവിടെ മാലിന്യം തള്ളരുതെന്ന് കാണിക്കുന്ന ബോർഡുകൾ സ്ഥാപിക്കണം" എന്നതാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. കനാൽ ഉടൻ ശുചീകരിച്ച് പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും ജനകീയ കമ്മിറ്റി ഭാരവാഹികൾ മുന്നറിയിപ്പ് നൽകുന്നു. ജനങ്ങളുടെ ജീവിതവും പരിസ്ഥിതിയും സംരക്ഷിക്കാൻ അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാടിന്റെ ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375701/kayannoli-canal-iringannoor-waste-water-pollution)