---
title: "സൗജന്യ മോഡവും ഇൻസ്റ്റലേഷനും; ചെക്യാട് നാലാം വാർഡിൽ ഇനി സൗജന്യ ഇന്റർനെറ്റ് കണക്ഷൻ "
english_title: "Bharat Udyami Scheme Launched In Chekyad Ward 4 With Free Modem"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375727/bharat-udyami-scheme-launched-in-chekyad-ward-4-with-free-modem"
published_at: "2026-07-31T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c529b34e10_bharat-udyami-scheme-launched-in-chekyad-ward-4-with-free-modem.jpg"
keywords: ["Chekyad", "Bharat Udyami Scheme", "BSNL", "Internet", "Kerala"]
---

# സൗജന്യ മോഡവും ഇൻസ്റ്റലേഷനും; ചെക്യാട് നാലാം വാർഡിൽ ഇനി സൗജന്യ ഇന്റർനെറ്റ് കണക്ഷൻ 

> **Lead Summary:** **ചെക്യാട്: [**[ ]ചെക്യാട് നാലാം വാർഡിലെ വീടുകളിലും സ്ഥാപനങ്ങളിലും ഗവൺമെന്റ് സബ്സിഡിയോടെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ 'ഭാരത് ഉദ്യമി സ്കീം' നാലാം വാർഡിൽ നടപ്പിലാക്കുന്നു. നാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതി പ്രയോജനപ്പെടുത്തുന്നത്.

## Article Content

**ചെക്യാട്: [**[ ]ചെക്യാട് നാലാം വാർഡിലെ വീടുകളിലും സ്ഥാപനങ്ങളിലും ഗവൺമെന്റ് സബ്സിഡിയോടെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ 'ഭാരത് ഉദ്യമി സ്കീം' നാലാം വാർഡിൽ നടപ്പിലാക്കുന്നു. നാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതി പ്രയോജനപ്പെടുത്തുന്നത്.

ഇതിന്റെ ഭാഗമായി വാർഡിലെ വൈഫൈ ആവശ്യമുള്ള മുഴുവൻ വീടുകളിലും ബി.എസ്.എൻ.എൽ. ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും. പദ്ധതിയുടെ പ്രത്യേകതയെന്ന നിലയിൽ വാർഡിലെ എല്ലാ വീടുകളിലും ഗവൺമെന്റ് സബ്സിഡിയോടെ മോഡവും ഇൻസ്റ്റലേഷനും തികച്ചും സൗജന്യമായാണ് നൽകുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375727/bharat-udyami-scheme-launched-in-chekyad-ward-4-with-free-modem)