---
title: "വാണിയൂർ അന്ത്രു അനുസ്മരണം; വിദ്യാർത്ഥി സമരങ്ങൾ അടിച്ചമർത്തുന്ന മോദി ജനാധിപത്യത്തിന് കളങ്കം - ഐ മൂസ"
english_title: "Congress Nadapuram Holds Vaniyoor Anthru Remembrance, I Moosa Slams Modi Govt Over Student Protest Crackdown"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375824/congress-nadapuram-vaniyoor-anthru-remembrance-i-moosa-modi-student-protest"
published_at: "2026-07-31T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6cad1e695a5_adv-i-moosa-student-protest-nadapuram-congress.jpg"
keywords: ["Congress", "Nadapuram", "Vaniyoor Anthru", "I Moosa"]
---

# വാണിയൂർ അന്ത്രു അനുസ്മരണം; വിദ്യാർത്ഥി സമരങ്ങൾ അടിച്ചമർത്തുന്ന മോദി ജനാധിപത്യത്തിന് കളങ്കം - ഐ മൂസ

> **Lead Summary:** നാദാപുരം: നാദാപുരം: ഭാവി ഇന്ത്യയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളുടെ ന്യായമായ അവകാശ പോരാട്ടങ്ങളെ ലാത്തിചാർജും അടിച്ചമർത്തലും കൊണ്ട് നേരിടുന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് ഇന്ത്യൻ ജനാധിപത്യത്തിന് വലിയ കളങ്കമാണെന്ന് കോൺഗ്രസ് നേതാവ് അഡ്വ. ഐ മൂസ പറഞ്ഞു.

## Article Content

നാദാപുരം: നാദാപുരം: ഭാവി ഇന്ത്യയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളുടെ ന്യായമായ അവകാശ പോരാട്ടങ്ങളെ ലാത്തിചാർജും അടിച്ചമർത്തലും കൊണ്ട് നേരിടുന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് ഇന്ത്യൻ ജനാധിപത്യത്തിന് വലിയ കളങ്കമാണെന്ന് കോൺഗ്രസ് നേതാവ് അഡ്വ. ഐ മൂസ പറഞ്ഞു.

കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാണിയൂർ അന്ത്രുവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, തൊഴിൽ, സുതാര്യത എന്നിവയ്ക്കായി തെരുവിലിറങ്ങുന്ന വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്തുന്നതിലൂടെ സർക്കാർ സ്വന്തം പരാജയം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും അഡ്വ. ഐ മൂസ കുറ്റപ്പെടുത്തി.

വാണിയൂർ അന്ത്രുവിന്റെ ജീവിതവും ത്യാഗവും പുതുതലമുറയ്ക്ക് മാതൃകയാണെന്നും, അദ്ദേഹം നിലനിർത്തിയ ജനപക്ഷ രാഷ്ട്രീയം ഇന്നും കോൺഗ്രസിന്റെ കരുത്താണെന്നും ഐ മൂസ അനുസ്മരിച്ചു.

കോൺഗ്രസ് നാദാപുരം മണ്ഡലം പ്രസിഡന്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആവോലം രാധാകൃഷ്ണൻ, അഡ്വ. സജീവൻ, മോഹനൻ പാറക്കടവ്, അഡ്വ. കെ.എം രഘുനാഥ്, പി.കെ ദാമു മാസ്റ്റർ, പി.കെ ശങ്കരൻ, അനസ് നങ്ങാണ്ടി, അഖില മര്യാട്ട്, കോടിക്കോടിക്കണ്ടി മൊയ്തു, കെ. പ്രേമദാസ്, രൂപേഷ് കിഴക്കേടത്ത്, കെ. പ്രമീള എന്നിവർ പ്രസംഗിച്ചു.

ഷാജു പുതിയോട്ടിൽ സ്വാഗതവും സഹൽ ആലക്കൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375824/congress-nadapuram-vaniyoor-anthru-remembrance-i-moosa-modi-student-protest)