---
title: "സൂപ്പർ ആക്കും; കേരളത്തിലെ മാവേലി സ്റ്റോറുകൾ സൂപ്പർ മാവേലി സ്റ്റോറുകളായി ഉയർത്തും: മന്ത്രി അനൂപ് ജേക്കബ്"
english_title: "Kerala Maveli Stores To Be Upgraded To Super Maveli: Minister Anoop Jacob"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375885/kerala-super-maveli-stores-anoop-jacob-announcement"
published_at: "2026-08-01T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d756825008_kerala-super-maveli-stores-anoop-jacob-announcement.jpg"
keywords: ["Super Maveli", "Maveli Store", "Anoop Jacob", "Kerala Civil Supplies", "UDF", "Aroor", "Onam Fair"]
---

# സൂപ്പർ ആക്കും; കേരളത്തിലെ മാവേലി സ്റ്റോറുകൾ സൂപ്പർ മാവേലി സ്റ്റോറുകളായി ഉയർത്തും: മന്ത്രി അനൂപ് ജേക്കബ്

> **Lead Summary:** **അരൂർ: [ **കേരളത്തിലെ മാവേലി സ്റ്റോറുകൾ ഘട്ടംഘട്ടമായി സൂപ്പർ മാവേലി സ്റ്റോറുകളായി ഉയർത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഉത്സവകാലങ്ങളിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന പ്രശസ്തമായ ഉത്സവ ഫെയറുകൾ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അരൂർ മാവേലി സ്റ്റോർ സൂപ്പർ മാവേലി സ്റ്റോറാക്കി മാറ്റിയതിന്റെ പ്രഖ്യാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**അരൂർ: [ **കേരളത്തിലെ മാവേലി സ്റ്റോറുകൾ ഘട്ടംഘട്ടമായി സൂപ്പർ മാവേലി സ്റ്റോറുകളായി ഉയർത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഉത്സവകാലങ്ങളിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന പ്രശസ്തമായ ഉത്സവ ഫെയറുകൾ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അരൂർ മാവേലി സ്റ്റോർ സൂപ്പർ മാവേലി സ്റ്റോറാക്കി മാറ്റിയതിന്റെ പ്രഖ്യാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പാറക്കൽ അബ്‌ദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി വ്യവസായി നാസർ നെല്ലോളിക്ക് ആദ്യ വിൽപ്പന നടത്തിയാണ് ഉദ്ഘാടനം നടന്നത്.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീദ കേളാത്ത്, ജില്ലാ പഞ്ചായത്ത് അംഗം കെ. സുബിന, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. രാജൻ തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375885/kerala-super-maveli-stores-anoop-jacob-announcement)