---
title: "വിലങ്ങാട് പുനരധിവാസം; 75-ാമത് വീട് കൈമാറി കെ.സി.ബി.സി"
english_title: "Vilangat Landslide Rehabilitation: KCBC Hands Over 75th House"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375897/vilangad-landslide-kcbc-rehabilitation-75-houses"
published_at: "2026-08-01T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d7a6e91537_vilangad-landslide-kcbc-rehabilitation-75-houses.jpg"
keywords: ["Vilangat Landslide", "KCBC Rehabilitation", "Calicut Archdiocese", "Thamarassery Diocese", "Kerala Disaster Relief"]
---

# വിലങ്ങാട് പുനരധിവാസം; 75-ാമത് വീട് കൈമാറി കെ.സി.ബി.സി

> **Lead Summary:** **വിലങ്ങാട്: [** വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായുള്ള കെ.സി.ബി.സിയുടെ പുനരധിവാസ പദ്ധതി ചരിത്രനേട്ടത്തിലേക്ക്. ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ 75-ാമത് വീടിന്റെ താക്കോൽ ദാനവും വെഞ്ചരിപ്പും നടന്നു.

## Article Content

**വിലങ്ങാട്: [** വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായുള്ള കെ.സി.ബി.സിയുടെ പുനരധിവാസ പദ്ധതി ചരിത്രനേട്ടത്തിലേക്ക്. ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ 75-ാമത് വീടിന്റെ താക്കോൽ ദാനവും വെഞ്ചരിപ്പും നടന്നു.

താമരശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ 'സിഒഡി'-യുടെ നേതൃത്വത്തിലും കോഴിക്കോട് അതിരൂപതയുടെ സഹകരണത്തിലുമാണ് പുതിയ ഭവനം നിർമ്മിച്ചു നൽകിയത്. കോഴിക്കോട് അതിരൂപതാ വികാരി ജനറാൾ മോൺ. ജെൻസൺ പുത്തൻവീട്, സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര എന്നിവർ ചടങ്ങിൽ നേതൃത്വം നൽകി.

തുടക്കത്തിൽ 41 വീടുകൾ മാത്രം നിർമ്മിക്കാനായിരുന്നു കെ.സി.ബി.സി ലക്ഷ്യമിട്ടിരുന്നതെങ്കിലും, വിവിധ രൂപതകളുടെയും സുമനസ്സുകളുടെയും പിന്തുണയോടെ താമരശേരി രൂപത പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു. ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ ആദ്യ വീടും, രണ്ടാം വാർഷികത്തിൽ 75-ാമത്തെ വീടും കൈമാറാൻ സാധിച്ചതോടെ വലിയ മാതൃകയാണ് ഈ പുനരധിവാസ പദ്ധതി സൃഷ്ടിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375897/vilangad-landslide-kcbc-rehabilitation-75-houses)