---
title: "കനത്ത മഴ; വാണിമേലിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു"
english_title: "Heavy Rain Alert In Vanimal Panchayat: Tourist Spots Closed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375902/heavy-rain-alert-in-vanimal-panchayat-tourist-spots-closed"
published_at: "2026-08-01T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d8140ef274_heavy-rain-alert-in-vanimal-panchayat-tourist-spots-closed.jpg"
keywords: ["Vanimal", "Heavy Rain Kerala", "Landslide Warning", "Thirikayam", "Thonikayam", "Disaster Management"]
---

# കനത്ത മഴ; വാണിമേലിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

> **Lead Summary:** **വാണിമേൽ: [ **കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വാണിമേൽ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഉരുൾപൊട്ടൽ സാധ്യത മുന്നിൽ കണ്ടാണ് ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദ്ദേശപ്രകാരം നടപടി.

## Article Content

**വാണിമേൽ: [ **കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വാണിമേൽ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഉരുൾപൊട്ടൽ സാധ്യത മുന്നിൽ കണ്ടാണ് ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദ്ദേശപ്രകാരം നടപടി.

പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ തിര്യക്കയം, തോണിക്കയം എന്നിവിടങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങൾക്ക് കർശന പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അപകട സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. ടൂറിസ്റ്റുകളും നാട്ടുകാരും ഈ പ്രദേശങ്ങളിലേക്ക് യാത്ര നടത്തരുതെന്ന് അധികൃതർ വ്യക്തമാക്കി.

വിലങ്ങാട് ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിലേക്കുള്ള എല്ലാ അനാവശ്യ യാത്രകളും പൂർണ്ണമായി ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ സമിതി അഭ്യർത്ഥിച്ചു. വാണിമേൽ പുഴയുടെ തീരത്തോട് ചേർന്ന് താമസിക്കുന്ന ആളുകൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

ജലനിരപ്പ് ഉയരുന്ന സാഹചര്യം നിരീക്ഷിക്കുന്നുണ്ട്. കുട്ടികൾ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നില്ലെന്ന് മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അത്യാഹിത ഘട്ടങ്ങളിലും അടിയന്തര സഹായങ്ങൾക്കുമായി 6282688692 എന്ന നമ്പറിൽ വാണിമേൽ ദുരന്ത നിവാരണ സമിതിയുമായി ബന്ധപ്പെടാവുന്നതാണ്.കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375902/heavy-rain-alert-in-vanimal-panchayat-tourist-spots-closed)