---
title: "എടച്ചേരിയിൽ എം. കുമാറിന്റെ നാലാം ചരമവാർഷികം ആചരിച്ചു"
english_title: "M Kumar 4th Death Anniversary Observed By KSKTU Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375920/m-kumar-4th-death-anniversary-observed-by-ksktu-nadapuram"
published_at: "2026-08-01T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d8d86569fa_m-kumar-4th-death-anniversary-observed-by-ksktu-nadapuram.jpg"
keywords: ["M Kumar", "KSKTU", "Nadapuram", "Edachery", "CPI(M)", "Farmers Union", "Kerala"]
---

# എടച്ചേരിയിൽ എം. കുമാറിന്റെ നാലാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **എടച്ചേരി: [ **കർഷക തൊഴിലാളി യൂണിയൻ നാദാപുരം ഏരിയാ കമ്മിറ്റിയംഗമായിരുന്ന എം. കുമാറിന്റെ നാലാം ചരമവാർഷികം ആചരിച്ചു. എടച്ചേരിയിൽ നടന്ന അനുസ്മരണ ചടങ്ങ് കെഎസ്കെടിയു നാദാപുരം ഏരിയാ കമ്മിറ്റി അംഗം കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി: [ **കർഷക തൊഴിലാളി യൂണിയൻ നാദാപുരം ഏരിയാ കമ്മിറ്റിയംഗമായിരുന്ന എം. കുമാറിന്റെ നാലാം ചരമവാർഷികം ആചരിച്ചു. എടച്ചേരിയിൽ നടന്ന അനുസ്മരണ ചടങ്ങ് കെഎസ്കെടിയു നാദാപുരം ഏരിയാ കമ്മിറ്റി അംഗം കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു.

കർഷക തൊഴിലാളി പ്രസ്ഥാനത്തിന് എം. കുമാർ നൽകിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. ചടങ്ങിൽ മേഖല പ്രസിഡന്റ് കെ.കെ. പുരുഷൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം ടി.വി. ഗോപാലൻ, ഒ. പത്മനാഭൻ, ടി.കെ. രാജൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

കർഷക തൊഴിലാളികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി നിലകൊണ്ട പോരാളിയായിരുന്നു എം. കുമാർ എന്നും, അദ്ദേഹത്തിന്റെ ജീവിതം പുതലമുറയ്ക്ക് മാതൃകയാണെന്നും പ്രഭാഷകർ പറഞ്ഞു.ചടങ്ങിന് എം. രമേശൻ സ്വാഗതം ആശംസിച്ചു.പ്രാദേശിക കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375920/m-kumar-4th-death-anniversary-observed-by-ksktu-nadapuram)