---
title: "ജില്ലാ ലോട്ടറി ഓഫീസിലേക്ക് നാദാപുരം സിഐടിയു മാർച്ചും ധർണ്ണയും"
english_title: "CITU Lottery Agents March To District Lottery Office On August 6"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375926/citu-lottery-agents-march-dharna-august-6-nadapuram"
published_at: "2026-08-01T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d953122ea9_citu-lottery-agents-march-dharna-august-6-nadapuram.jpg"
keywords: ["CITU", "Lottery Agents Union", "Kerala Lottery", "Nadapuram", "March Dharna", "C C Ratheesh"]
---

# ജില്ലാ ലോട്ടറി ഓഫീസിലേക്ക് നാദാപുരം സിഐടിയു മാർച്ചും ധർണ്ണയും

> **Lead Summary:** **നാദാപുരം: [**[ ]ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ ഈ മാസം 6ന് ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.

## Article Content

**നാദാപുരം: [**[ ]ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ ഈ മാസം 6ന് ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.

സമരം വിജയിപ്പിക്കാനുള്ള തീരുമാനം നാദാപുരം ഏരിയാ പ്രവർത്തകയോഗത്തിൽ സ്വീകരിച്ചു.യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സി.സി. രതീഷ് യോഗം ഉദ്ഘാടനം ചെയ്തു. ലോട്ടറി മേഖല നേരിടുന്ന പ്രതിസന്ധികളും സർക്കാർ സ്വീകരിക്കേണ്ട അടിയന്തര നടപടികളും അദ്ദേഹം വിശദീകരിച്ചു.

ഏരിയാ പ്രസിഡന്റ് സുജിത്ത് അർച്ചന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ. ഭാസ്കരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ലോട്ടറി വിൽപ്പനയിലെ അനൗചിത്യങ്ങൾ, കമ്മീഷൻ പ്രശ്നങ്ങൾ, ഏജന്റുമാരുടെ സുരക്ഷ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാർച്ച് നടത്തുന്നത്.

ഓഗസ്റ്റ് 6ന് നടക്കുന്ന മാർച്ചിലും ധർണ്ണയിലും ഏരിയയിലെ മുഴുവൻ ഏജന്റുമാരും വിൽപ്പനക്കാരും പങ്കെടുക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.ചടങ്ങിന് പി.സി. സജീവൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375926/citu-lottery-agents-march-dharna-august-6-nadapuram)