---
title: "കനത്ത നാശനഷ്ടം; ചെക്യാട് ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണു"
english_title: "Tree Falls On House In Chekyad Ward 8 Due To Strong Winds"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375934/chekyad-ward-8-tree-fall-house-damage-strong-wind"
published_at: "2026-08-01T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d998f56d94_chekyad-ward-8-tree-fall-house-damage-strong-wind.jpg"
keywords: ["Chekyad Panchayat", "Tree Fall", "House Damage", "Strong Wind", "Nadapuram", "Kerala Rain"]
---

# കനത്ത നാശനഷ്ടം; ചെക്യാട് ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണു

> **Lead Summary:** **ചെക്യാട്:[ **ശക്തമായ കാറ്റിനെ തുടർന്ന് ചെക്യാട് പഞ്ചായത്ത് എട്ടാം വാർഡിൽ വീടിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കുഞ്ഞിത്തുണ്ടിയിൽ നൗഷാദിന്റെ വീടിന് മുകളിലേക്കാണ് അയൽവാസിയായ കല്ലൻകുന്നത്ത് ഷാജിയുടെ പറമ്പിലെ പ്ലാവ് കടപുഴകി വീണത്.

## Article Content

**ചെക്യാട്:[ **ശക്തമായ കാറ്റിനെ തുടർന്ന് ചെക്യാട് പഞ്ചായത്ത് എട്ടാം വാർഡിൽ വീടിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കുഞ്ഞിത്തുണ്ടിയിൽ നൗഷാദിന്റെ വീടിന് മുകളിലേക്കാണ് അയൽവാസിയായ കല്ലൻകുന്നത്ത് ഷാജിയുടെ പറമ്പിലെ പ്ലാവ് കടപുഴകി വീണത്.

അപകടത്തിൽ ഓടിട്ട വീടിന്റെ മുകൾഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. വീഴ്ചയുടെ ആഘാതത്തിൽ വീടിന്റെ മേൽക്കൂരയ്ക്കും ഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടം കണ്ട നാട്ടുകാർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് സഹായിച്ചു.

നാദാപുരത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിലാണ് ഈ അപകടം. മലയോര മേഖലകളിൽ മരങ്ങൾ കടപുഴകി വീഴാനുള്ള സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

വീടിന് സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി പഞ്ചായത്ത് അധികൃതരും വില്ലേജ് ഓഫീസർമാരും സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചു.നാശനഷ്ടങ്ങൾക്ക് സർക്കാർ സഹായം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375934/chekyad-ward-8-tree-fall-house-damage-strong-wind)