---
title: "ഉരുൾപൊട്ടൽ ഭീഷണി; വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു, കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു"
english_title: "Vilangat Landslide Alert Relief Camp Opened Families Evacuated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375949/vilangat-landslide-alert-relief-camp-opened-evacuation"
published_at: "2026-08-01T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6da2fd699dc_vilangat-landslide-alert-relief-camp-opened-evacuation.jpg"
keywords: ["Vilangat", "Landslide", "Relief Camp", "Heavy Rain", "Kozhikode", "Disaster Management"]
---

# ഉരുൾപൊട്ടൽ ഭീഷണി; വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു, കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു

> **Lead Summary:** **വിലങ്ങാട്: [ **കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വിലങ്ങാട് ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇന്ന് രാവിലെ മുതൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്നാണ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചത്. വിലങ്ങാട് പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യം കൂടി നിലനിൽക്കുന്നുണ്ട്.

## Article Content

**വിലങ്ങാട്: [ **കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വിലങ്ങാട് ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇന്ന് രാവിലെ മുതൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്നാണ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചത്. വിലങ്ങാട് പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യം കൂടി നിലനിൽക്കുന്നുണ്ട്.

അപകടാവസ്ഥ കണക്കിലെടുത്ത് പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തു.ഇതിന്റെ ഭാഗമായി മടഞ്ചേരി, പന്നിയേറി, കുറ്റല്ലൂർ, മഞ്ഞചീളി എന്നീ ഉന്നതികളിലും പ്രദേശങ്ങളിലുമുള്ള മുഴുവൻ കുടുംബങ്ങളെയും അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു.ഉരുൾപൊട്ടൽ സാധ്യത ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളാണ് ഇവ.

അതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ ഭീതി നിലനിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് വിലങ്ങാട്. മുൻ വർഷങ്ങളിലും ഇവിടെ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്.ദുരന്ത നിവാരണ സമിതിയുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ ക്യാമ്പിലെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഭക്ഷണം, കുടിവെള്ളം, പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കും.മലയോരത്ത് താമസിക്കുന്നവരും പുഴയോരത്തുള്ളവരും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375949/vilangat-landslide-alert-relief-camp-opened-evacuation)