---
title: "വിലങ്ങാട് ഉരുൾപൊട്ടൽ മേഖലകളിൽ സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര യോഗം ചേർന്നു"
english_title: "Vilanged Landslide Alert Families Evacuated to Relief Camps"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375995/vilanged-landslide-alert-families-moved-to-camps"
published_at: "2026-08-01T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dc4b670a26_vilanged-landslide-alert-families-moved-to-camps.jpg"
keywords: ["Vilanged", "Landslide", "Kerala Rains", "Relief Camp", "Kozhikode", "Disaster"]
---

# വിലങ്ങാട് ഉരുൾപൊട്ടൽ മേഖലകളിൽ സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര യോഗം ചേർന്നു

> **Lead Summary:** **വിലങ്ങാട്: [**വിലങ്ങാട് ഉരുൾപൊട്ടൽ മേഖലകളിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി റവന്യൂ അധികൃതർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ-സാമൂഹ്യപ്രവർത്തകർ എന്നിവരുടെ യോഗം മഞ്ഞച്ചേളിയിൽ ചേർന്നു. പോലീസ് ഓഫീസർമാരുടെയും പ്രമുഖരുടെയും നേതൃത്വത്തിലാണ് പ്രദേശത്തെ സുരക്ഷാകാര്യങ്ങളും പുനർനിർമ്മാണ പ്രവർത്തനങ്ങളും ചർച്ചചെയ്യുന്നത്.

## Article Content

**വിലങ്ങാട്: [**വിലങ്ങാട് ഉരുൾപൊട്ടൽ മേഖലകളിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി റവന്യൂ അധികൃതർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ-സാമൂഹ്യപ്രവർത്തകർ എന്നിവരുടെ യോഗം മഞ്ഞച്ചേളിയിൽ ചേർന്നു. പോലീസ് ഓഫീസർമാരുടെയും പ്രമുഖരുടെയും നേതൃത്വത്തിലാണ് പ്രദേശത്തെ സുരക്ഷാകാര്യങ്ങളും പുനർനിർമ്മാണ പ്രവർത്തനങ്ങളും ചർച്ചചെയ്യുന്നത്.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ഇന്ന് രാവിലെ മുതൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്നും വിലങ്ങാട് ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വിലങ്ങാട് പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യം കൂടി നിലനിൽക്കുന്നുണ്ട്.

അപകടാവസ്ഥ കണക്കിലെടുത്ത് പഞ്ചായത്തിൽ ചേർന്ന അടിയന്തര യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തു. ഇതിന്റെ ഭാഗമായി മടഞ്ചേരി, പന്നിയേറി, കുറ്റല്ലൂർ, മഞ്ഞചീളി എന്നീ പ്രദേശങ്ങളിലുമുള്ള മുഴുവൻ കുടുംബങ്ങളെയും അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. ഉരുൾപൊട്ടൽ സാധ്യത ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളാണ് ഇവ.

മുൻകരുതലിന്റെ ഭാഗമായാണ് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ ഭീതി നിലനിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് വിലങ്ങാട്. മുൻ വർഷങ്ങളിലും ഇവിടെ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്.  മലയോരത്ത് താമസിക്കുന്നവരും പുഴയോരത്തുള്ളവരും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375995/vilanged-landslide-alert-families-moved-to-camps)