---
title: "പുറമേരിയിൽ ബസും കോഴി കയറ്റിവന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; എട്ടോളം പേർക്ക് പരിക്ക്"
english_title: "Accident in Purameri: Bus Collides with Chicken Pickup Van, 8 Injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376043/purameri-bus-pickup-van-collision-accident-8-injured"
published_at: "2026-08-01T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6df75613921_purameri-bus-pickup-van-collision-accident-8-injured.jpg"
keywords: ["Accident", "Bus Accident", "Road Accident", "Purameri"]
---

# പുറമേരിയിൽ ബസും കോഴി കയറ്റിവന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; എട്ടോളം പേർക്ക് പരിക്ക്

> **Lead Summary:** പുറമേരി: പുറമേരി വാട്ടർ ടാങ്കിന് സമീപമുള്ള കയറ്റത്തിൽ ബസും കോഴി കയറ്റിവന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ തൊട്ടിൽപ്പാലത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്ക് തെറ്റായ ദിശയിൽ വന്ന പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു.

## Article Content

പുറമേരി: പുറമേരി വാട്ടർ ടാങ്കിന് സമീപമുള്ള കയറ്റത്തിൽ ബസും കോഴി കയറ്റിവന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ തൊട്ടിൽപ്പാലത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്ക് തെറ്റായ ദിശയിൽ വന്ന പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു.

രാവിലെ പെയ്ത മഴയെ തുടർന്ന് റോഡ് നനഞ്ഞിരുന്ന സമയത്താണ് അപകടം ഉണ്ടായത്. തെറ്റായ വശത്തുകൂടി വന്ന പിക്കപ്പ് വാനാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ബസ് യാത്രക്കാരും ഡ്രൈവർമാരും ഉൾപ്പെടെ എട്ടോളം പേർക്ക് പരിക്കേറ്റു.

കൂട്ടിയിടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെയും ബസ്സിന്റെയും മുൻഭാഗം പൂർണമായും തകർന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകി. അപകടത്തെ തുടർന്ന് ഏറെ നേരത്തേക്ക് ഈ ഭാഗത്തെ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.  

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376043/purameri-bus-pickup-van-collision-accident-8-injured)