---
title: "വാഹനത്തിന് സൈഡ് നൽകിയില്ല; യുവാവിനെ തടഞ്ഞുനിർത്തി മർദിച്ചതായി പരാതി, കേസെടുത്തു"
english_title: "Nadapuram Youth Attacked Over Road Side Issue Case Registered"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376117/nadapuram-youth-attacked-side-issue-case-registered"
published_at: "2026-08-02T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ecec1951a8_nadapuram-youth-attacked-side-issue-case-registered.jpg"
keywords: ["Nadapuram", "Crime News", "Kerala Police", "Road Rage", "Assault"]
---

# വാഹനത്തിന് സൈഡ് നൽകിയില്ല; യുവാവിനെ തടഞ്ഞുനിർത്തി മർദിച്ചതായി പരാതി, കേസെടുത്തു

> **Lead Summary:** **നാദാപുരം: [**[ ]വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ തടഞ്ഞുനിർത്തി മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ വാരിക്കോളി സ്വദേശിയായ പനയുള്ള പറമ്പത്ത് അനുരാഗിന്റെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

**നാദാപുരം: [**[ ]വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ തടഞ്ഞുനിർത്തി മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ വാരിക്കോളി സ്വദേശിയായ പനയുള്ള പറമ്പത്ത് അനുരാഗിന്റെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി ഏഴ് മണിയോടെ കുമ്മങ്കോട് ചന്തൻ കണ്ടി മുക്കിൽ വെച്ചാണ് സംഭവം നടന്നത്. അനുരാഗിനെ മൂന്ന് പേർ ചേർന്ന് യാത്രാമധ്യേ തടഞ്ഞുനിർത്തുകയും കൈകൊണ്ട് മർദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

വാഹനത്തിന് സൈഡ് നൽകിയില്ലെന്ന വിരോധത്തിലാണ് പ്രതികൾ ഈ ആക്രമണം നടത്തിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഫൈസൽ, ഫഹദ് എന്നിവരുൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376117/nadapuram-youth-attacked-side-issue-case-registered)