---
title: "തലനാരിഴയ്ക്ക് രക്ഷപെട്ടു; വാണിമേലിൽ മഴയിൽ ആൽമരം പൊട്ടിവീണു; കെട്ടിടത്തിന് നാശനഷ്ടം! "
english_title: "Nadapuram Heavy Rain Tree Falls Waterlogging Roads Blocked"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376153/nadapuram-heavy-rain-tree-fall-waterlogging-damage"
published_at: "2026-08-02T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6eee6e126a7_nadapuram-heavy-rain-tree-fall-waterlogging-damage.jpg"
keywords: ["Nadapuram", "Kozhikode Rain", "Tree Fall", "Waterlogging", "Landslide Alert"]
---

# തലനാരിഴയ്ക്ക് രക്ഷപെട്ടു; വാണിമേലിൽ മഴയിൽ ആൽമരം പൊട്ടിവീണു; കെട്ടിടത്തിന് നാശനഷ്ടം! 

> **Lead Summary:** **നാദാപുരം: [**മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയിൽ വാണിമേൽ വയൽപീടികയിൽ കൂറ്റൻ ആൽമരം പൊട്ടിവീണ് കെട്ടിടത്തിന് നാശനഷ്ടം. ആളപായമൊന്നും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. നിലവിൽ നാട്ടുകാർ ആൽമരം നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ്.

## Article Content

**നാദാപുരം: [**മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയിൽ വാണിമേൽ വയൽപീടികയിൽ കൂറ്റൻ ആൽമരം പൊട്ടിവീണ് കെട്ടിടത്തിന് നാശനഷ്ടം. ആളപായമൊന്നും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. നിലവിൽ നാട്ടുകാർ ആൽമരം നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ്.

തുടർച്ചയായ കനത്ത മഴയെ തുടർന്ന് നാടും നഗരവും വെള്ളത്തിനടിയിലായിരിക്കുകയാണ്. ടൗണിലും ഗ്രാമീണ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ പലയിടങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. പ്രധാന റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതവും പൂർണ്ണമായും തടസ്സപ്പെട്ടു. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി വൻ സാമ്പത്തിക നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മലയോര മേഖലയോട് ചേർന്ന് പലയിടങ്ങളിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ ചെറിയ രീതിയിൽ മണ്ണിടിച്ചിലുണ്ടാവുകയും റോഡുകളിലേക്ക് മണ്ണും മരങ്ങളും വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ അനവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376153/nadapuram-heavy-rain-tree-fall-waterlogging-damage)