---
title: "കുഴൽക്കിണർ നിർമ്മാണം തടഞ്ഞതിന് യുവാവിന് മർദ്ദനമേറ്റതായി പരാതി; മൂന്ന് പേർക്കെതിരെ കേസ്"
english_title: "Nadapuram Borewell Attack Case Registered Three Arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376181/nadapuram-borewell-attack-case-youth-assaulted"
published_at: "2026-08-02T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f049f12c7b_nadapuram-borewell-attack-case-youth-assaulted.jpg"
keywords: ["Nadapuram", "Borewell", "Assault", "Kerala Police", "Panchayat"]
---

# കുഴൽക്കിണർ നിർമ്മാണം തടഞ്ഞതിന് യുവാവിന് മർദ്ദനമേറ്റതായി പരാതി; മൂന്ന് പേർക്കെതിരെ കേസ്

> **Lead Summary:** **നാദാപുരം: [**[ ]പഞ്ചായത്തിന്റെ അനുമതിയില്ലാതെ അനധികൃതമായി കുഴൽക്കിണർ നിർമ്മിക്കുന്നത് തടഞ്ഞതിന് യുവാവിന് മർദ്ദനമേറ്റതായി പരാതി. കടമേരി സ്വദേശിയായ ചക്കിട്ടംകണ്ടി അബ്ദുൽ റഹീമാണ് പരാതി നൽകിയത്.

## Article Content

**നാദാപുരം: [**[ ]പഞ്ചായത്തിന്റെ അനുമതിയില്ലാതെ അനധികൃതമായി കുഴൽക്കിണർ നിർമ്മിക്കുന്നത് തടഞ്ഞതിന് യുവാവിന് മർദ്ദനമേറ്റതായി പരാതി. കടമേരി സ്വദേശിയായ ചക്കിട്ടംകണ്ടി അബ്ദുൽ റഹീമാണ് പരാതി നൽകിയത്.

തണ്ണീർപന്തലിൽ ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന അബ്ദുൽ റഹീമിനെ പ്രതികൾ തടഞ്ഞുനിർത്തി കൈകൊണ്ടും ഇരുമ്പ് വടികൊണ്ടും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ഷാഹുൽ ഹമീദ്, മുഹമ്മദ് ജസീൽ, മുസ്തഫ എന്നിവർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി 7:30 മണിയോടെയാണ് സംഭവം. പ്രതികളുടെ വീടിനോട് ചേർന്നുള്ള ഫ്ലാറ്റിൽ പഞ്ചായത്തിന്റെ യാതൊരുവിധ അനുമതിയും ഇല്ലാതെ കുഴൽക്കിണർ കുഴിക്കുന്നത് അബ്ദുൽ റഹീം ചോദ്യം ചെയ്യുകയും തടയുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376181/nadapuram-borewell-attack-case-youth-assaulted)