---
title: "അരൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു; കേസെടുത്ത് പോലീസ് "
english_title: "Nadapuram Aroor Scooter Set On Fire KL58AD9927 Police Case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376221/nadapuram-aroor-scooter-fire-police-case-50000-loss"
published_at: "2026-08-02T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f2beb3b3b4_nadapuram-aroor-scooter-fire-police-case-50000-loss.jpg"
keywords: ["Nadapuram News", "Aroor", "Scooter Fire", "Kerala Crime", "Nadapuram Police"]
---

# അരൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു; കേസെടുത്ത് പോലീസ് 

> **Lead Summary:** **നാദാപുരം: [ **അരൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ സാമൂഹ്യവിരുദ്ധർ തീവെച്ച് നശിപ്പിച്ചതായി പരാതി. അരൂർ കണ്ണം വലിയത്ത് വീട്ടിൽ സുജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള KL 58 AD 9927 നമ്പർ സ്കൂട്ടറാണ് കത്തിനശിച്ചത്.

## Article Content

**നാദാപുരം: [ **അരൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ സാമൂഹ്യവിരുദ്ധർ തീവെച്ച് നശിപ്പിച്ചതായി പരാതി. അരൂർ കണ്ണം വലിയത്ത് വീട്ടിൽ സുജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള KL 58 AD 9927 നമ്പർ സ്കൂട്ടറാണ് കത്തിനശിച്ചത്.

ഇന്ന് പുലർച്ചെ 2 മണിയോടുകൂടിയാണ് സംഭവം അറിയുന്നത് . സംഭവത്തിൽ ഏകദേശം 50,000 രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു. വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനം കത്തിനശിച്ച നിലയിൽ കാണുകായായിരുന്നു . സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376221/nadapuram-aroor-scooter-fire-police-case-50000-loss)