---
title: "പ്രതികളെ അറസ്റ്റ് ചെയ്യണം; അരൂരിൽ സിപിഐ എം പ്രവർത്തകന്റെ സ്‌കൂട്ടർ കത്തിച്ച സംഭവം; പ്രതിഷേധവുമായി സിപി ഐ എം "
english_title: "CPI(M) Worker Scooter Set On Fire In Aroor Protest Demands Arrest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376233/aroor-cpim-worker-scooter-set-fire-protest"
published_at: "2026-08-02T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f4dcf64ea2_aroor-cpim-worker-scooter-set-fire-protest.jpg"
keywords: ["Scooter Fire", "Aroor", "CPI(M)", "Nadapuram"]
---

# പ്രതികളെ അറസ്റ്റ് ചെയ്യണം; അരൂരിൽ സിപിഐ എം പ്രവർത്തകന്റെ സ്‌കൂട്ടർ കത്തിച്ച സംഭവം; പ്രതിഷേധവുമായി സിപി ഐ എം 

> **Lead Summary:** അരൂർ : അരൂരിൽ സിപിഐ എം ബ്രാഞ്ച് അംഗത്തിൻ്റെ സ്‌കൂട്ടർ കത്തിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം അരൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി ടി അനിൽകുമാർ, ഒ രമേശൻ ,സി കെ കൃഷ്ണൻ, എം ധനേഷ് എന്നിവർ നേതൃത്വം നല്കി.

## Article Content

അരൂർ : അരൂരിൽ സിപിഐ എം ബ്രാഞ്ച് അംഗത്തിൻ്റെ സ്‌കൂട്ടർ കത്തിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം അരൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി ടി അനിൽകുമാർ, ഒ രമേശൻ ,സി കെ കൃഷ്ണൻ, എം ധനേഷ് എന്നിവർ നേതൃത്വം നല്കി.

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ സാമൂഹ്യവിരുദ്ധർ തീവെച്ച് നശിപ്പിച്ചത്. അരൂർ കണ്ണം വലിയത്ത് വീട്ടിൽ സുജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള KL 58 AD 9927 നമ്പർ സ്കൂട്ടറാണ് കത്തിനശിച്ചത്.

ഇന്ന് പുലർച്ചെ 2 മണിയോടുകൂടിയാണ് സംഭവം അറിയുന്നത് . സംഭവത്തിൽ ഏകദേശം 50,000 രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു. വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനം കത്തിനശിച്ച നിലയിൽ കാണുകായായിരുന്നു . സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376233/aroor-cpim-worker-scooter-set-fire-protest)