---
title: "വടകരയിൽ നിർമ്മാണ തൊഴിലാളി ക്ഷേമ നിധി സബ് സെന്റർ  സ്ഥാപിക്കണം -കേരള ആർട്ടിസാൻസ് യൂനിയൻ നാദാപുരം"
english_title: "Demand To Open Construction Workers Welfare Fund Sub Centre In Vadakara"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376243/vadakara-construction-workers-welfare-sub-centre-demand"
published_at: "2026-08-02T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f644d039eb_vadakara-construction-workers-welfare-sub-centre-demand.jpg"
keywords: ["Nadapuram", "Construction Workers", "Welfare Fund", "Welfare Fund Sub Centre"]
---

# വടകരയിൽ നിർമ്മാണ തൊഴിലാളി ക്ഷേമ നിധി സബ് സെന്റർ  സ്ഥാപിക്കണം -കേരള ആർട്ടിസാൻസ് യൂനിയൻ നാദാപുരം

> **Lead Summary:** **നാദാപുരം: ** മലയോര മേഖലയിലെ നിർമ്മാണ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് വടകരയിൽ സബ് സെന്റർ സ്ഥാപിക്കണമെന്ന് കേരള ആർട്ടിസാൻസ് യൂനിയൻ നാദാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ ആനത്തലവട്ടം ആനന്ദൻ നഗറിൽ ചേർന്ന സമ്മേളനം യൂനിയൻ സംസ്ഥാന പ്രസിഡന്റ് പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: ** മലയോര മേഖലയിലെ നിർമ്മാണ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് വടകരയിൽ സബ് സെന്റർ സ്ഥാപിക്കണമെന്ന് കേരള ആർട്ടിസാൻസ് യൂനിയൻ നാദാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ ആനത്തലവട്ടം ആനന്ദൻ നഗറിൽ ചേർന്ന സമ്മേളനം യൂനിയൻ സംസ്ഥാന പ്രസിഡന്റ് പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു.

നിലവിൽ കോഴിക്കോട് ജില്ലാ ക്ഷേമനിധി ഓഫീസിനെയാണ് മലയോര മേഖലയിലെ തൊഴിലാളികൾ ആശ്രയിക്കുന്നത്. നാദാപുരം, വടകര, കുറ്റ്യാടി മേഖലകളിൽ നിന്നുള്ള തൊഴിലാളികൾക്ക് കോഴിക്കോട് വരെ പോകുന്നത് വലിയ ബുദ്ധിമുട്ടാണ്. ഈ പ്രയാസം പരിഹരിക്കാൻ വടകരയിൽ ഒരു ക്ഷേമനിധി സബ് സെന്റർ സ്ഥാപിക്കണമെന്നതാണ് സമ്മേളനത്തിന്റെ പ്രധാന ആവശ്യം.

യൂനിയൻ ഏരിയ പ്രസിഡന്റ് ടി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. ബാബു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗം കല്ലിട്ടതിൽ മഹേഷ്, യു.കെ. ബാലൻ എന്നിവർ സംസാരിച്ചു. ടി.വി. ഗോപാലൻ സ്വാഗതവും ഒ. പത്മനാഭൻ നന്ദിയും പറഞ്ഞു.നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ വേതനം, സുരക്ഷ, ക്ഷേമനിധി ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച പ്രമേയങ്ങളും സമ്മേളനം ചർച്ച ചെയ്തു.

സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ്: ടി. അനിൽകുമാർ. സെക്രട്ടറി: സുരേഷ് ബാബു കോട്ടേബ്രം. ട്രഷറർ: മഹേഷ് കല്ലിട്ടതിൽതൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376243/vadakara-construction-workers-welfare-sub-centre-demand)