---
title: "പെൻഷനേഴ്‌സ് യൂണിയൻ തൂണേരി പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു"
english_title: "Thooneri Pensioners Union Convention Honours Senior Citizens"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376289/thooneri-pensioners-union-convention-honours-senior-citizens"
published_at: "2026-08-03T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a701dbd76a4c_thooneri-pensioners-union-convention-honours-senior-citizens.jpg"
keywords: ["Thooneri Pensioners Union", "Kerala Service Pensioners", "Convention", "Senior Citizens Honour"]
---

# പെൻഷനേഴ്‌സ് യൂണിയൻ തൂണേരി പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** തൂണേരി : **[** കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി പഞ്ചായത്ത് കൺവൻഷൻ പെൻഷൻ ഭവനിൽ നടന്നു. തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം. ബാലരാജൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

തൂണേരി : **[** കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി പഞ്ചായത്ത് കൺവൻഷൻ പെൻഷൻ ഭവനിൽ നടന്നു. തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം. ബാലരാജൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കൗൺസിലർ പി. കരുണാകരകുറുപ്പ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. 75 വയസ്സ് പൂർത്തിയായ സർവ്വീസ് പെൻഷൻകാരെ ആദരിക്കുകയും നവാഗതരെ സ്വീകരിക്കുകയും ചെയ്തു. എസ്. എസ്. എൽ.സി, പ്ലസ് ടു ഇവയിൽ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

രക്ഷാധികാരി എം.പി. സഹദേവൻ, ബ്ലോക്ക് സെക്രട്ടറി കെ. ഹേമചന്ദ്രൻ , യൂണിറ്റ് സെക്രട്ടറി സുരേന്ദ്രൻ തൂണേരി , എം.കെ. രാധ , സി.സരസ്വതി ,കെ.രാജൻ, എം.ശങ്കരൻ്, എൻ.കെ. രാമകൃഷ്ണൻ,ടി.പി അബ്ദുള്ള, പി. എം. ജാനു, എ.കെ. ശശികല , വി.കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376289/thooneri-pensioners-union-convention-honours-senior-citizens)