---
title: "പദ്ധതി വിഹിതം; വളയം പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി"
english_title: "LDF March Valayam Panchayat Protest Against UDF Government"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376375/ldf-march-valayam-panchayat-protest-against-udf-government"
published_at: "2026-08-03T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70622898c7d_ldf-march-valayam-panchayat-protest-udf-government.jpg"
keywords: ["Valayam Panchayat", "LDF March", "Nadapuram News", "Panchayat Fund Cut", "CPI(M)"]
---

# പദ്ധതി വിഹിതം; വളയം പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി

> **Lead Summary:** നാദാപുരം : **[** പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് വളയം പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി.

## Article Content

നാദാപുരം : **[** പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് വളയം പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി.

എൽഡിഎഫ് വളയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. സിപിഐ എം നാദാപുരം ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

സിഎച്ച് ശങ്കര മാസ്റ്റർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ്, കെ. എൻ ദാമോദരൻ, എ. കെ. രവി , എംടി ബാലൻ, എം കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. എം ദിവാകരൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376375/ldf-march-valayam-panchayat-protest-against-udf-government)