---
title: " വളയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്കും കുട്ടികൾക്കും പരിക്ക്,  പെൺകുട്ടിയുടെ നില ഗുരുതരം"
english_title: "Nadapuram Valayam Bus Scooter Accident Youth Woman Children Injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376392/nadapuram-valayam-bus-scooter-accident-injured"
published_at: "2026-08-03T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a706e0c34a6a_nadapuram-valayam-bus-scooter-accident-injured.jpg"
keywords: ["Nadapuram Accident", "Valayam Bus Crash", "Kozhikode News", "Road Accident", "Kerala"]
---

#  വളയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്കും കുട്ടികൾക്കും പരിക്ക്,  പെൺകുട്ടിയുടെ നില ഗുരുതരം

> **Lead Summary:** നാദാപുരം: **[** നാദാപുരം വളയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. യുവതിക്കും രണ്ട് കുട്ടികൾ അടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റത് . ഇന്ന് വൈകീട്ട് 3:15-ഓടെ വളയം വണ്ണാർക്കണ്ടിയിലാണ് അപകടം സംഭവിച്ചത്. 

## Article Content

നാദാപുരം: **[** നാദാപുരം വളയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. യുവതിക്കും രണ്ട് കുട്ടികൾ അടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റത് . ഇന്ന് വൈകീട്ട് 3:15-ഓടെ വളയം വണ്ണാർക്കണ്ടിയിലാണ് അപകടം സംഭവിച്ചത്. 

പാറക്കടവ് താനക്കോട്ടൂർ സ്വദേശിയായ യുവതിയും കുട്ടികളും സഞ്ചരിച്ച സ്കൂട്ടറിൽ കുറുവന്തേരിയിൽ നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളിലൊരാളുടെ നില ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376392/nadapuram-valayam-bus-scooter-accident-injured)