---
title: "ഇരിങ്ങണ്ണൂരിൽ ദമ്പതികളെ തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി, കേസെടുത്തു"
english_title: "Nadapuram Couple Assaulted Over Rash Driving Case Registered Against 5"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376506/nadapuram-couple-assaulted-rash-driving-irringannoor-case"
published_at: "2026-08-04T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a717ae8c9ca4_nadapuram-couple-assaulted-rash-driving-irringannoor-case.jpg"
keywords: ["Nadapuram News", "Rash Driving", "Assault", "Iringannoor", "Kerala Police", "Road Rage"]
---

# ഇരിങ്ങണ്ണൂരിൽ ദമ്പതികളെ തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി, കേസെടുത്തു

> **Lead Summary:** **നാദാപുരം: [ **അശ്രദ്ധമായി വണ്ടി ഓടിച്ചത് ചോദ്യം ചെയ്തതിന് ഗൃഹനാഥനെയും ഭാര്യയെയും തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി. തൂണേരി സ്വദേശിയായ നെല്ലിയേരി താഴെക്കുനി മനോജൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

## Article Content

**നാദാപുരം: [ **അശ്രദ്ധമായി വണ്ടി ഓടിച്ചത് ചോദ്യം ചെയ്തതിന് ഗൃഹനാഥനെയും ഭാര്യയെയും തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി. തൂണേരി സ്വദേശിയായ നെല്ലിയേരി താഴെക്കുനി മനോജൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

ഞായറാഴ്ച രാത്രി 9:45-ഓടെ ഇരിങ്ങണ്ണൂർ സഹകരണ ബാങ്കിന് സമീപമാണ് സംഭവം. മകനെ ഡോക്ടറെ കാണിക്കാൻ കാറിൽ ചൊക്ലിയിലേക്ക് പോവുകയായിരുന്ന മനോജനെയും ഭാര്യയെയുമാണ് അഞ്ചംഗ സംഘം തടഞ്ഞുനിർത്തി അസഭ്യം പറയുകയും പിടിച്ച് തള്ളുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

പ്രതിയുടെ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ വിശിഷ്ട്, ദേവപ്രയാഗ് എന്നിവർക്കൊപ്പം കണ്ടാലറിയാവുന്ന മറ്റു മൂന്ന് പേർക്കെതിരെയും നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376506/nadapuram-couple-assaulted-rash-driving-irringannoor-case)