---
title: "മാതൃകയായി; കുട്ടികൾക്ക് സൈക്കിളുകൾ സമ്മാനിച്ച് പി.ടി.എ. പ്രസിഡന്റ്"
english_title: "Nadapuram CCUP School PTA President Donates Cycles New Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376515/nadapuram-ccup-school-pta-president-donates-cycles-new-committee"
published_at: "2026-08-04T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7180796b5d6_nadapuram-ccup-school-pta-president-donates-cycles-new-committee.jpg"
keywords: ["Nadapuram", "CCUP School", "PTA", "Thuneri Panchayat"]
---

# മാതൃകയായി; കുട്ടികൾക്ക് സൈക്കിളുകൾ സമ്മാനിച്ച് പി.ടി.എ. പ്രസിഡന്റ്

> **Lead Summary:** **നാദാപുരം:[ **സി.സി.യു.പി. സ്കൂളിലെ കുട്ടികൾക്ക് സൈക്കിൾ പരിശീലനത്തിനായി രണ്ട് പുതിയ സൈക്കിളുകൾ നൽകി കാലാവധി പൂർത്തിയാക്കുന്ന പി.ടി.എ. പ്രസിഡന്റ് അബ്ദുറഹ്മാൻ പഴയങ്ങാടി മാതൃകയായി. സ്കൂൾ ജനറൽ ബോഡി യോഗത്തിൽ പ്രധാന അധ്യാപിക പി.പി. സുനിതയ്ക്ക് അദ്ദേഹം സൈക്കിളുകൾ കൈമാറി.

## Article Content

**നാദാപുരം:[ **സി.സി.യു.പി. സ്കൂളിലെ കുട്ടികൾക്ക് സൈക്കിൾ പരിശീലനത്തിനായി രണ്ട് പുതിയ സൈക്കിളുകൾ നൽകി കാലാവധി പൂർത്തിയാക്കുന്ന പി.ടി.എ. പ്രസിഡന്റ് അബ്ദുറഹ്മാൻ പഴയങ്ങാടി മാതൃകയായി. സ്കൂൾ ജനറൽ ബോഡി യോഗത്തിൽ പ്രധാന അധ്യാപിക പി.പി. സുനിതയ്ക്ക് അദ്ദേഹം സൈക്കിളുകൾ കൈമാറി.

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ പഴയങ്ങാടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സുധ മുഖ്യാതിഥിയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം. സമീർ, എം.പി.ടി.എ. പ്രസിഡന്റ് ഉഷ അരവിന്ദ്, മാനേജർ കെ. ബാലകൃഷ്ണൻ, കെ. ഹേമചന്ദ്രൻ, വി. സുധീഷ്, എം. രാജീവൻ, കെ. ശ്രീജ, കെ. ബിമൽ എന്നിവർ സംസാരിച്ചു.

യോഗത്തിൽ സ്കൂളിന്റെ പുതിയ പി.ടി.എ. ഭാരവാഹികളെയും തിരഞ്ഞെടുത്തു. എം. ധനീഷ് (പ്രസിഡന്റ്), കെ.എം. സമീർ, കെ.പി. ഷറഫുന്നിസ (വൈസ് പ്രസിഡന്റുമാർ), ഉഷ അരവിന്ദ് (മാതൃസമിതി പ്രസിഡന്റ്), ശ്രീഷ ഷാനിഷ് (മാതൃസമിതി വൈസ് പ്രസിഡന്റ്) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376515/nadapuram-ccup-school-pta-president-donates-cycles-new-committee)