---
title: "നാദാപുരം അർബൻ ബാങ്ക് കുടുംബശ്രീ സംരംഭകർക്ക് ശിൽപ്പശാലയും അനുമോദനവും "
english_title: "Nadapuram Urban Bank Organizes Entrepreneurship Workshop for Kudumbashree Members"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376653/nadapuram-urban-bank-kudumbashree-entrepreneurship-workshop"
published_at: "2026-08-04T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71f96964197_nadapuram-urban-bank-kudumbashree-entrepreneurship-workshop.jpg"
keywords: ["Nadapuram Urban Bank", "Kudumbashree", "Entrepreneurship Workshop", "Nadapuram"]
---

# നാദാപുരം അർബൻ ബാങ്ക് കുടുംബശ്രീ സംരംഭകർക്ക് ശിൽപ്പശാലയും അനുമോദനവും 

> **Lead Summary:** നാദാപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാദാപുരം അർബൻ ബാങ്ക് കുടുംബശ്രീ അംഗങ്ങൾക്കായി സംരംഭകത്വ ശിൽപ്പശാലയും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. ബാങ്ക് ആരംഭിച്ച സംരംഭകത്വ വികസന വായ്പ പദ്ധതിയുടെ ഭാഗമായാണ് പരിപാടി.

## Article Content

നാദാപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാദാപുരം അർബൻ ബാങ്ക് കുടുംബശ്രീ അംഗങ്ങൾക്കായി സംരംഭകത്വ ശിൽപ്പശാലയും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. ബാങ്ക് ആരംഭിച്ച സംരംഭകത്വ വികസന വായ്പ പദ്ധതിയുടെ ഭാഗമായാണ് പരിപാടി.

കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ എം.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് വ്യവസായ ഓഫീസർ സി.പി. ഷാജി സംരംഭകത്വ സാധ്യതകളും സർക്കാർ പദ്ധതികളും സംബന്ധിച്ച് ക്ലാസ് നയിച്ചു.

ബാങ്കിന്റെ വായ്പ പദ്ധതികൾ എങ്ങനെ പ്രയോജനപ്പെടുത്താം, ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ചടങ്ങിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഫിനാൻസ് കമ്മിറ്റി അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട ബാങ്ക് ജനറൽ മാനേജർ കെ.എൻ. അബ്ദു റഷീദിന് ഭരണസമിതിയുടെ ഉപഹാരം നൽകി അനുമോദിച്ചു.

അദ്ദേഹത്തിന് ലഭിച്ച അംഗീകാരം ബാങ്കിനും നാടിനും അഭിമാനമാണെന്ന് ചെയർമാൻ പറഞ്ഞു.വൈസ് ചെയർമാൻ പി.പി. അശോകൻ മാസ്റ്റർ, ഡയറക്ടർമാരായ സി.കെ. കുഞ്ഞാലി, വി.വി. ഫൗസിയ, പ്രഭാകരൻ, സി.കെ. താഹിറ, എം.സി. സുബൈർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സംരംഭകത്വ വികസന വായ്പ പദ്ധതിയിലൂടെ കുടുംബശ്രീ അംഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. നിരവധി കുടുംബശ്രീ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376653/nadapuram-urban-bank-kudumbashree-entrepreneurship-workshop)