---
title: "മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം എക്സിക്യൂട്ടീവ് ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു"
english_title: "Muslim Youth League Nadapuram Executive Camp Logo Launched"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376654/muslim-youth-league-nadapuram-executive-camp-logo-launch"
published_at: "2026-08-04T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71fafca7bcd_muslim-youth-league-nadapuram-executive-camp-logo-launch.jpg"
keywords: ["Muslim Youth League", "Nadapuram", "Executive Camp", "Logo Launch"]
---

# മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം എക്സിക്യൂട്ടീവ് ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** നാദാപുരം: മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം എക്സിക്യൂട്ടീവ് ക്യാമ്പിന്റെ ലോഗോ പ്രകാശനം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് നിർവഹിച്ചു.

## Article Content

നാദാപുരം: മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം എക്സിക്യൂട്ടീവ് ക്യാമ്പിന്റെ ലോഗോ പ്രകാശനം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് നിർവഹിച്ചു.

2026 ആഗസ്റ്റ് 8, 9 തീയതികളിൽ ശനി, ഞായർ ദിവസങ്ങളിലായി നീലഗിരിയിൽ നടക്കുന്ന എക്സിക്യൂട്ടീവ് ക്യാമ്പിന്റെ ഭാഗമായാണ് ലോഗോ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി. അബ്ദുൽ ജലീൽ, ജനറൽ സെക്രട്ടറി മുഹ്സിൻ വളപ്പിൽ, ഭാരവാഹികളായ ഷാഫി തറമ്മൽ, ജൈസൽ ഇല്ലത്ത്, സയ്യിദ് നിസാമുദ്ദീൻ, മുഹമ്മദ് പേരോട്,റാഷിഖ് ചങ്ങരംകുളം എന്നിവർ പങ്കെടുത്തു.

യൂത്ത് ലീഗിന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും ഊർജവും പകരുന്ന തരത്തിൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376654/muslim-youth-league-nadapuram-executive-camp-logo-launch)