---
title: "നാദാപുരം പഞ്ചായത്തിൽ പി.എം.കെ.എസ്.വൈ പദ്ധതിയിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു"
english_title: "Fruit Saplings Distributed in Nadapuram Panchayat under PMKSY Scheme"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376659/nadapuram-panchayat-fruit-saplings-distribution-pmksy"
published_at: "2026-08-04T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a720215e972d_nadapuram-panchayat-fruit-saplings-distribution-pmksy.jpg"
keywords: ["Nadapuram Panchayat", "PMKSY", "Fruit Saplings", "Nadapuram"]
---

# നാദാപുരം പഞ്ചായത്തിൽ പി.എം.കെ.എസ്.വൈ പദ്ധതിയിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു

> **Lead Summary:** നാദാപുരം: കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം നാദാപുരം ഗ്രാമ പഞ്ചായത്തിൽ ഫലവൃക്ഷ തൈകളുടെ വിതരണം നടത്തി. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം നാദാപുരം ഗ്രാമ പഞ്ചായത്തിൽ ഫലവൃക്ഷ തൈകളുടെ വിതരണം നടത്തി. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് അഡ്വ. കെ.എം രഘുനാഥ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും കുടുംബശ്രീ യൂണിറ്റുകൾ വഴിയുള്ള വരുമാന വർദ്ധനവിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു.

വീടുകളിലും പൊതുസ്ഥലങ്ങളിലും ഫലവൃക്ഷങ്ങൾ നട്ടുവളർത്തുന്നത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയലക്ഷ്മി ടീച്ചർ, മെമ്പർ കണേക്കൽ അബ്ബാസ്, വി.ഇ.ഒ വിനീഷ്, വാർഡ് വികസന സമിതി കൺവീനർ ഹാരിസ് മാതോട്ടത്തിൽ, അസീസ് തെരുവത്ത്, റാഷിദ് കക്കാടൻ, എം.എം കുഞ്ഞബ്ദുള്ള, ജമീല കുട്ടൂളി, ഫാരിഹ ടീച്ചർ എന്നിവർ സംബന്ധിച്ചു.

നാട്ടുമാവ്, പ്ലാവ്, നെല്ലി, പേര, സപ്പോട്ട തുടങ്ങിയ വിവിധയിനം ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്തത്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള കർഷകരും കുടുംബശ്രീ പ്രവർത്തകരും തൈകൾ ഏറ്റുവാങ്ങി.

ഹരിത നാദാപുരം എന്ന ലക്ഷ്യത്തോടെ കൂടുതൽ വൃക്ഷത്തൈ വിതരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376659/nadapuram-panchayat-fruit-saplings-distribution-pmksy)