---
title: "വിദേശത്ത് ഉപരിപഠനം വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയതായി പരാതി; പൊലീസ് കേസെടുത്തു"
english_title: "Study Abroad Fraud Kerala 6.70 Lakh Cheated Czech Republic Visa Case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376722/study-abroad-fraud-edacheri-6-70-lakh-czech-republic-case"
published_at: "2026-08-05T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72c295df7c3_study-abroad-fraud-edacheri-6-70-lakh-czech-republic-case.jpg"
keywords: ["Study Abroad Scam", "Czech Republic", "Edacheri", "Police Case"]
---

# വിദേശത്ത് ഉപരിപഠനം വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയതായി പരാതി; പൊലീസ് കേസെടുത്തു

> **Lead Summary:** **എടച്ചേരി:[ **വിദേശത്ത് ഉപരിപഠനം വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി. ചെക്ക് റിപ്പബ്ലിക്കിൽ മാസ്റ്റേഴ്സ് ഡിഗ്രി അഡ്മിഷനും വിസയും ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് 6,70,000 രൂപ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്.

## Article Content

**എടച്ചേരി:[ **വിദേശത്ത് ഉപരിപഠനം വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി. ചെക്ക് റിപ്പബ്ലിക്കിൽ മാസ്റ്റേഴ്സ് ഡിഗ്രി അഡ്മിഷനും വിസയും ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് 6,70,000 രൂപ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്.

എടച്ചേരി നോർത്ത് സ്വദേശിയായ മേപ്പറമ്പത്ത് ബിബിൻ ആണ് പരാതി നൽകിയത്. സംഭവത്തിൽ തൃശൂർ സ്വദേശികളായ ഡിജോ വിൻസെന്റ് , നീതു വർഗീസ് എന്നിവർക്കെതിരെ എടച്ചേരി പോലീസ് കേസെടുത്തു. 2022 ജൂലൈ 1 മുതൽ 2024 ജനുവരി 25 വരെയുള്ള കാലയളവിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.

ഒന്നാം സെമസ്റ്റർ ഫീസായി 2,000 ചെക്ക് റിപ്പബ്ലിക് കറൻസി (ഏകദേശം 1,93,000 ഇന്ത്യൻ രൂപ) അടച്ചതായി വ്യാജ രേഖ നിർമ്മിച്ച് പ്രതികൾ ബിബിന്റെ വാട്സാപ്പിലേക്ക് അയച്ചുനൽകുകയായിരുന്നു.

ഇത് വിശ്വസിച്ച് പലപ്പോഴായി മൊത്തം 6,70,000 രൂപ ഒന്നാം പ്രതിയായ ഡിജോ വിൻസെന്റിന്റെ അക്കൗണ്ടിലേക്ക് അയച്ചു നൽകി. എന്നാൽ അഡ്മിഷനോ വിസയോ ശരിയായില്ല. തുടർന്ന് നടത്തിയ ഇടപെടലുകളെ തുടർന്ന് 4,00,000 രൂപ തിരികെ നൽകിയെങ്കിലും, ബാക്കി വന്ന 2,70,000 രൂപയും നൽകാതെ പ്രതികൾ ചതിയും വിശ്വാസവഞ്ചനയും കാട്ടിയെന്നാണ് പരാതി. സംഭവത്തിൽ എടച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376722/study-abroad-fraud-edacheri-6-70-lakh-czech-republic-case)