---
title: "സഹായം ഉറപ്പുനൽകി; വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ജനപ്രതിനിധികൾ"
english_title: "Vilangaad Landslide Relief Camp Kerala Floods 2026 Rain"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376729/vilangaad-landslide-relief-camp-kerala-floods"
published_at: "2026-08-05T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72c7f676401_vilangaad-landslide-relief-camp-kerala-floods.jpg"
keywords: ["Vilangaad", "Landslide", "Relief Camp", "Nadapuram"]
---

# സഹായം ഉറപ്പുനൽകി; വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ജനപ്രതിനിധികൾ

> **Lead Summary:** **വിലങ്ങാട്: [ **വിലങ്ങാട് ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് പാരീഷ് ഹാളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് ജനപ്രതിനിധികൾ സന്ദർശിച്ചു. കനത്ത മഴയെത്തുടർന്ന് മലയോര മേഖലയിൽ നിന്നും മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെയാണ് സംഘം നേരിട്ടെത്തി കണ്ടത്.

## Article Content

**വിലങ്ങാട്: [ **വിലങ്ങാട് ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് പാരീഷ് ഹാളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് ജനപ്രതിനിധികൾ സന്ദർശിച്ചു. കനത്ത മഴയെത്തുടർന്ന് മലയോര മേഖലയിൽ നിന്നും മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെയാണ് സംഘം നേരിട്ടെത്തി കണ്ടത്.

ക്യാമ്പിൽ കഴിയുന്നവരുടെ വിവരങ്ങൾ ആരാഞ്ഞ ജനപ്രതിനിധികൾ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മറ്റ് സഹായങ്ങളും ഉറപ്പാക്കിയാണ് മടങ്ങിയത്. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ, തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രതീഷ്, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രതീപ് കുമാർ, പഞ്ചായത്ത് അംഗം ഷെബി സെബാസ്റ്റ്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.പി. ചാത്തു, സുബൈർ എന്നിവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376729/vilangaad-landslide-relief-camp-kerala-floods)