---
title: "നാദാപുരത്ത് ശാസ്ത്രീയതെങ്ങ് കൃഷി, ഇടവിള കൃഷി പരിശീലനം"
english_title: "Nadapuram Coconut Farming Training Scientific Cultivation Intercrop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376781/nadapuram-scientific-coconut-farming-training-farmers"
published_at: "2026-08-05T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72ea54a9e28_nadapuram-scientific-coconut-farming-training-farmers.jpg"
keywords: ["Nadapuram", "Coconut Farming", "Agriculture Training", "Krishi Bhavan"]
---

# നാദാപുരത്ത് ശാസ്ത്രീയതെങ്ങ് കൃഷി, ഇടവിള കൃഷി പരിശീലനം

> **Lead Summary:** **നാദാപുരം: [** നാദാപുരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും ആത്മ കോഴിക്കോടിന്റെയും സംയുക്ത നേതൃത്വത്തിൽ ശാസ്ത്രീയ തെങ്ങ് കൃഷിയിലും ഇടവിള കൃഷിയിലും കർഷകർക്കായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. നാദാപുരം പഞ്ചായത്ത് കൃഷി ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [** നാദാപുരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും ആത്മ കോഴിക്കോടിന്റെയും സംയുക്ത നേതൃത്വത്തിൽ ശാസ്ത്രീയ തെങ്ങ് കൃഷിയിലും ഇടവിള കൃഷിയിലും കർഷകർക്കായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. നാദാപുരം പഞ്ചായത്ത് കൃഷി ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. ജയലക്ഷ്മി ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അശ്വതി വിനോദ് സ്വാഗതം ആശംസിച്ചു. തോട്ടവിള ഗവേഷണ കേന്ദ്രം, കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.

തോട്ടട തെങ്ങ് ഗവേഷണ കേന്ദ്രം ചീഫ് ടെക്നിക്കൽ ഓഫീസർ രവീന്ദ്രൻ ശാസ്ത്രീയ തെങ്ങ് കൃഷിരീതികളെക്കുറിച്ചും, പഞ്ചാബ് നാഷണൽ ബാങ്ക് കൃഷി ഓഫീസർ അഞ്ജന കാർഷിക ലോണുകളെക്കുറിച്ചും ക്ലാസുകൾ എടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376781/nadapuram-scientific-coconut-farming-training-farmers)