---
title: "പുറമേരിയിൽ പിക്കപ്പ് ലോറി ബസ്സിലിടിച്ച് യാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി, കേസെടുത്തു"
english_title: "Purameri Bus Pickup Lorry Accident Athira Complaint Nadapuram Police"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376820/purameri-bus-pickup-lorry-accident-nadapuram-police-case"
published_at: "2026-08-05T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73053420f47_purameri-bus-pickup-lorry-accident-nadapuram-police-case.jpg"
keywords: ["Road Accident", "Bus Accident", "Nadapuram Accident", "Purameri"]
---

# പുറമേരിയിൽ പിക്കപ്പ് ലോറി ബസ്സിലിടിച്ച് യാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി, കേസെടുത്തു

> **Lead Summary:** **നാദാപുരം:[ **പുറമേരിയിൽ ബസ്സിൽ പിക്കപ്പ് ലോറി ഇടിച്ച് യാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി . ആഗസ്റ്റ് 01 ന് രാവിലെ 07.45-ഓടെ പുറമേരി വാട്ടർ ടാങ്കിന് സമീപമുള്ള പൊതുറോഡിലായിരുന്നു അപകടം. സംഭവത്തിൽ കുറ്റ്യാടി സ്വദേശിയായ ആതിര നടുക്കണ്ടിയിൽ നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു.

## Article Content

**നാദാപുരം:[ **പുറമേരിയിൽ ബസ്സിൽ പിക്കപ്പ് ലോറി ഇടിച്ച് യാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി . ആഗസ്റ്റ് 01 ന് രാവിലെ 07.45-ഓടെ പുറമേരി വാട്ടർ ടാങ്കിന് സമീപമുള്ള പൊതുറോഡിലായിരുന്നു അപകടം. സംഭവത്തിൽ കുറ്റ്യാടി സ്വദേശിയായ ആതിര നടുക്കണ്ടിയിൽ നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു.

കുറ്റ്യാടി ഭാഗത്തുനിന്നും വടകരയിലേക്ക് വരികയായിരുന്ന ബസ്സിലേക്ക്, എതിർദിശയിൽ നിന്ന് മനുഷ്യജീവന് അപായം ഉണ്ടാക്കുന്ന വിധം അശ്രദ്ധമായി പാഞ്ഞുവന്ന പിക്കപ്പ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ അതിരക്കും സഹയാത്രക്കാർക്കും പരിക്കേറ്റതായും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376820/purameri-bus-pickup-lorry-accident-nadapuram-police-case)