---
title: "പി. ശ്രീധര കുറുപ്പിന്റെ 26-ാം ചരമവാർഷികം ആർ.ജെ.ഡി അനുസ്മരിച്ചു"
english_title: "RJD Commemorates P Sreedhara Kurup on 26th Death Anniversary in Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376882/rjd-remembers-p-sreedhara-kurup-26th-death-anniversary-vanimel"
published_at: "2026-08-05T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a733ee10ad68_rjd-remembers-p-sreedhara-kurup-26th-death-anniversary-vanimel.jpg"
keywords: ["P Sreedhara Kurup", "RJD", "Vanimel", "Death Anniversary", "Socialist Leader"]
---

# പി. ശ്രീധര കുറുപ്പിന്റെ 26-ാം ചരമവാർഷികം ആർ.ജെ.ഡി അനുസ്മരിച്ചു

> **Lead Summary:** വാണിമേൽ: പഴയകാല സോഷ്യലിസ്റ്റ് നേതാവും ജനതാദൾ പ്രവർത്തകനുമായിരുന്ന പൈങ്ങോൽ പി. ശ്രീധര കുറുപ്പിന്റെ 26-ാം ചരമവാർഷികം ആർ.ജെ.ഡി ആചരിച്ചു.വാണിമേലിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ ശ്രീധര കുറുപ്പിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

വാണിമേൽ: പഴയകാല സോഷ്യലിസ്റ്റ് നേതാവും ജനതാദൾ പ്രവർത്തകനുമായിരുന്ന പൈങ്ങോൽ പി. ശ്രീധര കുറുപ്പിന്റെ 26-ാം ചരമവാർഷികം ആർ.ജെ.ഡി ആചരിച്ചു.വാണിമേലിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ ശ്രീധര കുറുപ്പിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

തുടർന്ന് അനുസ്മരണ യോഗം ചേർന്നു.ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്കരൻ യോഗം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.യോഗത്തിൽ വി.കെ. പവിത്രൻ, പി. സഞ്ജയ് ബാവ, വി. സുരേഷ് ബാബു, പൊനേക്കണ്ടി രാജൻ, കെ.എം. ഗോപാലൻ, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.നാടിന്റെ പൊതുജീവിതത്തിൽ നിലപാടുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ശ്രീധര കുറുപ്പ് വഹിച്ച പങ്കിനെ സ്പീക്കർമാർ അനുസ്മരിച്ചു.

ജനതാദൾ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണെന്നും സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരകനായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.ആർ.ജെ.ഡി പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376882/rjd-remembers-p-sreedhara-kurup-26th-death-anniversary-vanimel)