---
title: "കാടിറങ്ങി നാട്ടിലേക്ക്; വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകന് പരിക്ക്"
english_title: "Vilangan Wild Elephant Attack Farmer Injured Kozhikode Wayanad Border"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376940/vilangan-wild-elephant-attack-farmer-injured-kozhikode"
published_at: "2026-08-06T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a740e622dd3c_vilangan-wild-elephant-attack-farmer-injured-kozhikode.jpg"
keywords: ["Farmer Attack", "Human Wildlife Conflict", "Vilangadu", "Gaur Attack"]
---

# കാടിറങ്ങി നാട്ടിലേക്ക്; വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകന് പരിക്ക്

> **Lead Summary:** **വിലങ്ങാട്: [** വായാടിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകന് പരിക്ക്. വായാട് ഉന്നതിയിൽ സി.സി. ദാരപ്പനാണ് പരിക്കേറ്റത്. വയനാട് വനമേഖലയോട് ചേർന്ന നെല്ലിപ്പുഴ എസ്റ്റേറ്റിൽ ജോലി കഴിഞ്ഞ് ഭാര്യ ശാന്തയോടൊപ്പം മടങ്ങുന്നതിനിടയിലാണ് സംഭവം.

## Article Content

**വിലങ്ങാട്: [** വായാടിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകന് പരിക്ക്. വായാട് ഉന്നതിയിൽ സി.സി. ദാരപ്പനാണ് പരിക്കേറ്റത്. വയനാട് വനമേഖലയോട് ചേർന്ന നെല്ലിപ്പുഴ എസ്റ്റേറ്റിൽ ജോലി കഴിഞ്ഞ് ഭാര്യ ശാന്തയോടൊപ്പം മടങ്ങുന്നതിനിടയിലാണ് സംഭവം.

കൃഷിയിടത്തിൽ തമ്പടിച്ചിരുന്ന കാട്ടുപോത്ത് ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഭയന്നോടുന്നതിനിടെ തെന്നിവീണ ദാരപ്പന് കാലിനും നട്ടെല്ലിനും പരിക്കേൽക്കുകയും, ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

ഉന്നതി പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണെന്നും, പകൽ സമയങ്ങളിൽ പോലും കാട്ടുപോത്തുകൾ വീടുകളുടെ അടുത്തേക്ക് എത്തുന്നുണ്ടെന്നും നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ വിലങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടുപോത്തിനെ തിരികെ കാട്ടിലേക്ക് തുരത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376940/vilangan-wild-elephant-attack-farmer-injured-kozhikode)