---
title: "നൃത്തം അഭ്യസിക്കാം; ചെക്യാട് ഡാൻസ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു"
english_title: "Chekyad Panchayat Dance Training Class For Girls Booking Open"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/376984/chekyad-panchayat-dance-training-class-girls"
published_at: "2026-08-06T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a742f8ab73dc_chekyad-panchayat-dance-training-class-girls.jpg"
keywords: ["Dance Class", "Girls Training", "Chekyad Panchayat", "Nadapuram"]
---

# നൃത്തം അഭ്യസിക്കാം; ചെക്യാട് ഡാൻസ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു

> **Lead Summary:** **ചെക്യാട്:[ **പെൺകുട്ടികൾക്കായി നൃത്തകലയിൽ കഴിവ് തെളിയിക്കാനും ആത്മവിശ്വാസം വളർത്താനുമായി ചെക്യാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വികസനസമിതി പ്രത്യേക ഡാൻസ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.

## Article Content

**ചെക്യാട്:[ **പെൺകുട്ടികൾക്കായി നൃത്തകലയിൽ കഴിവ് തെളിയിക്കാനും ആത്മവിശ്വാസം വളർത്താനുമായി ചെക്യാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വികസനസമിതി പ്രത്യേക ഡാൻസ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.

നൃത്തകലയിലൂടെ കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനൊപ്പം ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും സ്റ്റേജ് പരിചയം നേടിയെടുക്കാനും ഈ പരിശീലനത്തിലൂടെ സാധിക്കും. പ്രഗത്ഭരായ നൃത്ത അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുക.

പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. താൽപ്പര്യമുള്ളവർക്കായി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി 9746202266 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/376984/chekyad-panchayat-dance-training-class-girls)