---
title: "പുതുവീടിന്റെ താക്കോൽദാനം; മുണ്ടക്കൈ ദുരന്തബാധിത കുടുംബത്തിന് നിരന്നി മഹൽ  നാട്ടുവിശേഷം വാട്സാപ്പ് കൂട്ടായ്മയുടെ കൈത്താങ്ങ്"
english_title: "Niranni Mahal Nattuvishesham WhatsApp Group Builds New House for Mundakkai Disaster Victim Family"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377099/nattuvishesham-whatsapp-group-new-house-mundakkai-kodanchery"
published_at: "2026-08-06T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7490c7e0b10_nattuvishesham-whatsapp-group-new-house-mundakkai-kodanchery.jpg"
keywords: ["Mundakkai Landslide", "House Handover", "Nadapuram", "Kerala Flood Relief", "Niranni Mahal Nattuvishesham WhatsApp Group"]
---

# പുതുവീടിന്റെ താക്കോൽദാനം; മുണ്ടക്കൈ ദുരന്തബാധിത കുടുംബത്തിന് നിരന്നി മഹൽ  നാട്ടുവിശേഷം വാട്സാപ്പ് കൂട്ടായ്മയുടെ കൈത്താങ്ങ്

> **Lead Summary:** നാദാപുരം: വയനാട് മുണ്ടക്കൈ പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് നിരന്നി മഹൽ നാട്ടുവിശേഷം വാട്സാപ്പ് കൂട്ടായ്മ യുടെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകി.

## Article Content

നാദാപുരം: വയനാട് മുണ്ടക്കൈ പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് നിരന്നി മഹൽ നാട്ടുവിശേഷം വാട്സാപ്പ് കൂട്ടായ്മ യുടെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകി.

കോടഞ്ചേരി കോട്ടേമ്പ്രത്ത് നടന്ന ചടങ്ങിൽ വീടിന്റെ താക്കോൽദാന കർമം നിർവഹിച്ചു. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതത്തിലായ കുടുംബത്തിന് ഒരു കൂര ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ ഈ മാതൃകാ പ്രവർത്തനത്തിന് തുടക്കമിട്ടത്. 

നാട്ടുവിശേഷം വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ സ്വരൂപിച്ച ഫണ്ടും നാട്ടുകാരുടെ സഹായവും ഉപയോഗിച്ചാണ് വീട് നിർമാണം പൂർത്തിയാക്കിയത്. വീട് കിട്ടിയ കുടുംബം നന്ദിയും സന്തോഷവും പങ്കുവെച്ചു.

ചടങ്ങിൽ നാസർ മനു, റഫീഖ് മാലോൽ, പി.കെ.സി ഹമീദ്, ഖാലിദ് കെ, അഷ്‌റഫ് ടി, യാക്കൂബ് എം, നിസാർ ടി, അഷ്‌റഫ് കെ, സലീം എം, ഫൈസൽ പി.കെ, സൈനുദ്ധീൻ, നൗഷാദ്, അൻസാർ വി.സി, അൻവർ എം, റഫീഖ് കെ.വി, സമീർ പി എന്നിവർ പങ്കെടുത്തു.

ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബത്തിന് തണലേകാനുള്ള കൂട്ടായ്മയുടെ ശ്രമത്തിന് നാട്ടുകാരുടെ പ്രശംസയും ലഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377099/nattuvishesham-whatsapp-group-new-house-mundakkai-kodanchery)