---
title: "മരിക്കാത്ത ഓർമകൾക്ക് മുന്നിൽ ' ; കുറുവന്തേരിയിൽ വി. ദാമു മാസ്റ്ററുടെ രണ്ടാം ചരമ വാർഷികം ആചരിച്ചു"
english_title: "V Damu Master Second Death Anniversary Observed Kuruvantheri CPI(M)"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377112/v-damu-master-second-death-anniversary-kuruvantheri"
published_at: "2026-08-06T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74a35071c75_v-damu-master-second-death-anniversary-kuruvantheri.jpg"
keywords: ["V Damu Master", "CPI(M) Kuruvantheri", "Thooneri Block Panchayat", "Death Anniversary"]
---

# മരിക്കാത്ത ഓർമകൾക്ക് മുന്നിൽ ' ; കുറുവന്തേരിയിൽ വി. ദാമു മാസ്റ്ററുടെ രണ്ടാം ചരമ വാർഷികം ആചരിച്ചു

> **Lead Summary:** **കുറുവന്തേരി: **സിപിഐഎം നേതാവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന വി. ദാമു മാസ്റ്ററുടെ രണ്ടാം ചരമ വാർഷികം സിപിഐഎം നേതൃത്വത്തിൽ ആചരിച്ചു. കുറുവന്തേരിയിൽ നടന്ന അനുസ്മരണ പരിപാടികളുടെ ഭാഗമായി പതാക ഉയർത്തൽ, പ്രകടനം, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ സംഘടിപ്പിച്ചു.

## Article Content

**കുറുവന്തേരി: **സിപിഐഎം നേതാവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന വി. ദാമു മാസ്റ്ററുടെ രണ്ടാം ചരമ വാർഷികം സിപിഐഎം നേതൃത്വത്തിൽ ആചരിച്ചു. കുറുവന്തേരിയിൽ നടന്ന അനുസ്മരണ പരിപാടികളുടെ ഭാഗമായി പതാക ഉയർത്തൽ, പ്രകടനം, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ സംഘടിപ്പിച്ചു.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.കെ. സജീഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ. മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, വി.കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. കെ.പി. കുമാരൻ സ്വാഗതം പറഞ്ഞു.

രാവിലെ നടന്ന അനുസ്മരണ യോഗത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പി. ചാത്തു, എ. മോഹൻദാസ്, കെ.പി. കുമാരൻ, വി.കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. ജനകീയ നേതാവും അധ്യാപകനുമായിരുന്ന വി. ദാമു മാസ്റ്ററുടെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങൾ യോഗത്തിൽ അനുസ്മരിച്ചു.

ജനങ്ങൾക്കൊപ്പം നിന്നുള്ള ജീവിതവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലെ സേവനങ്ങളും പാർട്ടി പ്രവർത്തകർ അനുസ്മരിച്ചു. നിരവധി പാർട്ടി പ്രവർത്തകരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377112/v-damu-master-second-death-anniversary-kuruvantheri)