---
title: "തൂണേരിയിൽ ദ്വിദിന കർഷക പരിശീലനം; 50 പേർക്ക് കൃഷി കിറ്റുകൾ വിതരണം ചെയ്തു"
english_title: "Thooneri Two Day Farmers Training Program Agriculture Kit Distribution"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377114/thooneri-two-day-farmers-training-agriculture-kit-distribution"
published_at: "2026-08-06T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74a3ea13af2_thooneri-two-day-farmers-training-agriculture-kit-distribution.jpg"
keywords: ["Thooneri Farmers Training", "Agriculture Department", "ATMA", "Vegetable Farming", "Pepper Cultivation"]
---

# തൂണേരിയിൽ ദ്വിദിന കർഷക പരിശീലനം; 50 പേർക്ക് കൃഷി കിറ്റുകൾ വിതരണം ചെയ്തു

> **Lead Summary:** **തൂണേരി: ** കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ആത്മ തൂണേരി ബ്ലോക്ക്, തൂണേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ എന്നിവ സംയുക്തമായി ദ്വിദിന കർഷക പരിശീലന പരിപാടി സംഘടിപ്പിച്ചു. പച്ചക്കറികൃഷി, ഇടവിള കൃഷി, കുരുമുളക് കൃഷി എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം.

## Article Content

**തൂണേരി: ** കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ആത്മ തൂണേരി ബ്ലോക്ക്, തൂണേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ എന്നിവ സംയുക്തമായി ദ്വിദിന കർഷക പരിശീലന പരിപാടി സംഘടിപ്പിച്ചു. പച്ചക്കറികൃഷി, ഇടവിള കൃഷി, കുരുമുളക് കൃഷി എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം.

തൂണേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ 50 കർഷകർ പങ്കെടുത്തു.പരിപാടിയുടെ സമാപന സമ്മേളനം തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. രജീഷ് അധ്യക്ഷത വഹിച്ചു.

തൂണേരി കൃഷി ഓഫീസർ ഡോ. അപർണ കെ. ഗോകുൽ സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിദ്യ പി പദ്ധതി വിശദീകരിച്ചു.ജില്ലാ കൃഷിത്തോട്ടം കൂത്താളി സൂപ്രണ്ട് കെ.വി. നൗഷാദ്, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം കോഴിക്കോട് സീനിയർ ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് അസറുദ്ദീൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു.

പരിശീലനത്തിൽ പങ്കെടുത്ത കർഷകർക്ക് കുറ്റി കുരുമുളക്, സ്യൂഡോമോണസ്, സമ്പൂർണ പച്ചക്കറി വിത്ത്, ട്രൈക്കോസമ്പുഷ്ടീകരിച്ച ചാണകം എന്നിവ അടങ്ങുന്ന കിറ്റുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആത്മ ബിടിഎം സിൻസി പി.കെ, അഗ്രി അസിസ്റ്റന്റ് ദിവ്യ രതീഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377114/thooneri-two-day-farmers-training-agriculture-kit-distribution)