---
title: "നാദാപുരത്ത് വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി; രണ്ടുപേർക്കെതിരെ കേസ്"
english_title: "Nadapuram Trader Abducted Assaulted Threatened Nadapuram Police Case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377178/nadapuram-trader-abducted-assaulted-perode-police-case"
published_at: "2026-08-07T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75671eb774d_nadapuram-trader-abducted-assaulted-perode-police-case.jpg"
keywords: ["Nadapuram", "Abduction", "Assault", "Perode"]
---

# നാദാപുരത്ത് വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി; രണ്ടുപേർക്കെതിരെ കേസ്

> **Lead Summary:** **നാദാപുരം: [ **പേരോട് കടയിൽ നിൽക്കുകയായിരുന്ന വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും കഴുത്തറുത്തു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കല്ലാച്ചി സ്വദേശിയായ പുതിയൊട്ടിൽ അന്ത്രു നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു.

## Article Content

**നാദാപുരം: [ **പേരോട് കടയിൽ നിൽക്കുകയായിരുന്ന വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും കഴുത്തറുത്തു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കല്ലാച്ചി സ്വദേശിയായ പുതിയൊട്ടിൽ അന്ത്രു നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു.

ആഗസ്റ്റ് 5-ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്. പേരോടുള്ള കടയിൽ നിൽക്കുകയായിരുന്ന അന്ത്രുവിനെ, കടയുടെ ബിൽഡിങ് ഓണറുടെ മകനും ഒന്നാം പ്രതിയുമായ മുഫ്നാസും ബന്ധുവായ ജംഷിദും ചേർന്ന് ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

തുടർന്ന് പ്രതികൾ കാറിനുള്ളിൽ വെച്ച് അന്ത്രുവിനെ മുഖത്ത് അടിക്കുകയും ചാവി പോലുള്ള വസ്തു ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായും, ഇതിനുപുറമെ കഴുത്തറുത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377178/nadapuram-trader-abducted-assaulted-perode-police-case)