---
title: "അപ്രോച്ച് റോഡ് നിർമാണം വൈകുന്നു; തുരുത്തിയിൽ കനാൽ പാലം യാഥാർത്ഥ്യമായിട്ടും യാത്രാദുരിതം"
english_title: "Edacheri Thuruthy Bridge Approach Road Delay Kozhikode Commuters Suffer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377188/edacheri-thuruthy-bridge-approach-road-delay-commuters-suffering"
published_at: "2026-08-07T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a756d48af715_edacheri-thuruthy-bridge-approach-road-delay-commuters-suffering.jpg"
keywords: ["Edacheri", "Bridge Construction", "Approach Road", "Monsoon Trouble"]
---

# അപ്രോച്ച് റോഡ് നിർമാണം വൈകുന്നു; തുരുത്തിയിൽ കനാൽ പാലം യാഥാർത്ഥ്യമായിട്ടും യാത്രാദുരിതം

> **Lead Summary:** **എടച്ചേരി: [ **എടച്ചേരി: പതിനെട്ടാം വാർഡിലെ തുരുത്തിയിൽ കനാലിന് കുറുകെ നിർമിച്ച റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് നിർമാണം വൈകുന്നത് നാട്ടുകാരെ കടുത്ത ദുരിതത്തിലാക്കുന്നു.

## Article Content

**എടച്ചേരി: [ **എടച്ചേരി: പതിനെട്ടാം വാർഡിലെ തുരുത്തിയിൽ കനാലിന് കുറുകെ നിർമിച്ച റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് നിർമാണം വൈകുന്നത് നാട്ടുകാരെ കടുത്ത ദുരിതത്തിലാക്കുന്നു.

പാലത്തിന്റെ നിർമാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡ് തുടങ്ങാത്തതിനാൽ ആയിരക്കണക്കിന് ആളുകളുടെ ദിവസേനയുള്ള യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്. പുതിയ പാലത്തിന്റെ നിർമാണത്തിനായി ഏറാമല-ഓർക്കാട്ടേരി ഭാഗത്തേക്ക് നാട്ടുകാർ ആശ്രയിച്ചിരുന്ന കരിങ്ങാലി മുക്ക് അണക്കെട്ട് വഴി പൂർണമായി അടച്ചിരുന്നു. എന്നാൽ കാൽനടയാത്രയ്ക്ക് യാതൊരുവിധ മുൻകരുതലോ ബദൽ സംവിധാനമോ ഒരുക്കാതെയാണ് കരാറുകാരൻ പണി ആരംഭിച്ചത്.

പാലത്തിന്റെ പണികൾ പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. നിലവിലുള്ള മഴക്കാലം യാത്രാദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ്. ചെളിയും വെള്ളക്കെട്ടും കാരണം ഇതുവഴി പോകുന്നത് ഏറെ പ്രയാസമാണ്.

ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ്. സ്കൂളിലും കോളേജിലും ജോലിസ്ഥലത്തും പോകുന്നവർ വലിയ ബുദ്ധിമുട്ടോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. പ്രായമായവർക്കും രോഗികൾക്കും ഈ വഴി തികച്ചും അപ്രാപ്യമാണ്.പാലം ഉണ്ടായിട്ടും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു വശത്ത് പുതിയ പാലം, മറുവശത്ത് പൊളിഞ്ഞ കരിങ്ങാലി മുക്ക് എന്നീ രണ്ട് പ്രതിസന്ധികൾക്കിടയിലാണ് നാട്ടുകാർ.

ഈ സാഹചര്യത്തിൽ പാലത്തിന്റെ വശത്തുകൂടി കാൽനടയായി മറുഭാഗത്ത് എത്താൻ താൽക്കാലിക വഴിയൊരുക്കണം എന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.അതോടൊപ്പം പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണം എന്നും ശക്തമായി ആവശ്യപ്പെടുന്നു.

വാർഡ് മെമ്പറും നാട്ടുകാരും പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. എത്രയും വേഗം നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377188/edacheri-thuruthy-bridge-approach-road-delay-commuters-suffering)