---
title: "വിലങ്ങാട് കൃഷിപ്പണിക്കിടെ യുവതിയെ മർദ്ദിച്ചതായി പരാതി; സഹോദരനെതിരെ കേസ്"
english_title: "Vilanganad Woman Assaulted By Brother Farm Land Dispute Police Case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377201/vilanganad-woman-assaulted-by-brother-farm-land-dispute"
published_at: "2026-08-07T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75769dcaf8c_vilanganad-woman-assaulted-by-brother-farm-land-dispute.jpg"
keywords: ["Vilanganad", "Family Dispute", "Assault", "Payyoli"]
---

# വിലങ്ങാട് കൃഷിപ്പണിക്കിടെ യുവതിയെ മർദ്ദിച്ചതായി പരാതി; സഹോദരനെതിരെ കേസ്

> **Lead Summary:** **വിലങ്ങാട്: [ **സ്വന്തം കൃഷിസ്ഥലത്ത് ജോലിക്കെത്തിയ യുവതിയെ സഹോദരൻ തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ സഹോദരനെതിരെ പോലീസ് കേസെടുത്തു. പയ്യോളി സ്വദേശിയായ കണ്ടോത്ത് ഷിംനയാണ് പരാതി നൽകിയത്.

## Article Content

**വിലങ്ങാട്: [ **സ്വന്തം കൃഷിസ്ഥലത്ത് ജോലിക്കെത്തിയ യുവതിയെ സഹോദരൻ തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ സഹോദരനെതിരെ പോലീസ് കേസെടുത്തു. പയ്യോളി സ്വദേശിയായ കണ്ടോത്ത് ഷിംനയാണ് പരാതി നൽകിയത്.

ജൂലൈ 30-ന് രാവിലെ 10.30-ഓടെയാണ് സംഭവം നടന്നത്. വിലങ്ങാടുള്ള സ്വന്തം പറമ്പിൽ കൃഷിപ്പണിക്കായി എത്തിയതായിരുന്നു ഷിംനയും അമ്മയും. ഈ സമയം സ്ഥലത്തേക്ക് അതിക്രമിച്ചുകടന്ന ഷിംനയുടെ സഹോദരനും കല്ലാച്ചി സ്വദേശിയുമായ ഷിബിൻ, ഇവരെ വഴിയിൽ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

ഇതിനുപുറമെ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377201/vilanganad-woman-assaulted-by-brother-farm-land-dispute)