---
title: "താങ്ങായി വിലങ്ങാട് ക്യാമ്പ്; 25 കുടുംബങ്ങൾക്ക് ആശ്വാസമായി ജനപ്രതിനിധികളും എൻ.എസ്.എസ് വിദ്യാർഥികളും"
english_title: "Vanimel Heavy Rain Relief Camp Vilanganad 25 Families Kozhikode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377218/vanimel-heavy-rain-relief-camp-vilanganad-parish-hall"
published_at: "2026-08-07T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75828015619_vanimel-heavy-rain-relief-camp-vilanganad-parish-hall.jpg"
keywords: ["Vanimel", "Relief Camp", "Vilanganad", "Disaster Relief"]
---

# താങ്ങായി വിലങ്ങാട് ക്യാമ്പ്; 25 കുടുംബങ്ങൾക്ക് ആശ്വാസമായി ജനപ്രതിനിധികളും എൻ.എസ്.എസ് വിദ്യാർഥികളും

> **Lead Summary:** **വാണിമേൽ:[ ** വാണിമേലിൽ പെയ്ത കനത്ത മഴയെത്തുടർന്ന് വീടുകൾ വിട്ടിറങ്ങേണ്ടി വന്ന കുടുംബങ്ങൾക്ക് വിലങ്ങാട് പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പ് ആശ്വാസമാകുന്നു.

## Article Content

**വാണിമേൽ:[ ** വാണിമേലിൽ പെയ്ത കനത്ത മഴയെത്തുടർന്ന് വീടുകൾ വിട്ടിറങ്ങേണ്ടി വന്ന കുടുംബങ്ങൾക്ക് വിലങ്ങാട് പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പ് ആശ്വാസമാകുന്നു.

25 കുടുംബങ്ങളാണ് നിലവിൽ ഇവിടെ കഴിയുന്നത്. ക്യാമ്പിലെത്തിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. നവാസ്, നേതാക്കളായ എൻ.കെ. മൂസ മാസ്റ്റർ, എം.കെ. അഷ്റഫ്, വാർഡ് മെമ്പർ ഷെബി സെബാസ്റ്റ്യൻ തുടങ്ങിയവർ താമസക്കാരുടെ ക്ഷേമം അന്വേഷിക്കുകയും ആവശ്യങ്ങളും ആശങ്കകളും നേരിട്ട് കേൾക്കുകയും ചെയ്തു.

ദുരിതബാധിതരുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ക്യാമ്പിലെ അന്തേവാസികളുമായി സംസാരിച്ചും കുട്ടികളെയും വയോജനങ്ങളെയും ആശ്വസിപ്പിച്ചും ജനപ്രതിനിധികൾ സമയം ചെലവഴിച്ചു. ഇതിനിടയിൽ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തായി നാദാപുരം ഗവ. കോളജ് എൻ.എസ്.എസ് യൂണിറ്റിലെ സന്നദ്ധ പ്രവർത്തകരും സജീവമായി രംഗത്തുണ്ട്.

ശുചീകരണ പ്രവർത്തനങ്ങൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിലും വിദ്യാർഥികളുടെ സേവനം മാതൃകാപരമാണ്. പ്രകൃതി ദുരന്തങ്ങൾ ദുരിതം വിതയ്ക്കുമ്പോഴും മനുഷ്യസ്നേഹത്തിന്റെ കരുതലും കൂട്ടായ്മയുമാണ് ഈ പ്രതിസന്ധി ഘട്ടത്തിലും പ്രതീക്ഷയേകുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377218/vanimel-heavy-rain-relief-camp-vilanganad-parish-hall)