---
title: "നാദാപുരത്ത് കൂറ്റൻ പുളിമരം വീടിന് മുകളിലേക്ക് മറിഞ്ഞുവീണു; ചുമരുകൾ തകർന്നു"
english_title: "Nadapuram Pulingam Tree Falls House Damage Peringathur Puthan Madathil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/377252/nadapuram-peringathur-pulingam-tree-falls-house-damage"
published_at: "2026-08-07T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a759e45e4f98_nadapuram-peringathur-pulingam-tree-falls-house-damage.jpg"
keywords: ["Nadapuram", "Tree Fall", "House Damage", "Kerala Rain"]
---

# നാദാപുരത്ത് കൂറ്റൻ പുളിമരം വീടിന് മുകളിലേക്ക് മറിഞ്ഞുവീണു; ചുമരുകൾ തകർന്നു

> **Lead Summary:** **നാദാപുരം:[ **കൂറ്റൻ പുളിമരം വീടിനുമുകളിലേക്ക് മറിഞ്ഞുവീണ് വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണതാണ് അപകടകാരണം.

## Article Content

**നാദാപുരം:[ **കൂറ്റൻ പുളിമരം വീടിനുമുകളിലേക്ക് മറിഞ്ഞുവീണ് വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണതാണ് അപകടകാരണം.

പെരിങ്ങത്തൂർ പാലത്തിനടുത്ത് പുത്തൻ മഠത്തിൽ ശോഭയുടെ വീടിനുമുകളിലാണ് ഇന്ന് രാവിലെ പുളിമരം വീണത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

മരം വീണതിന്റെ ആഘാതത്തിൽ വീടിന്റെ വിവിധ ഭാഗങ്ങൾ തകരുകയും ചുമരുകൾ തകർന്ന നിലയിലാകുകയും ചെയ്തിട്ടുണ്ട്. ഓടും സിമന്റ് ഷീറ്റും പൊട്ടിപ്പൊളിഞ്ഞു. വീടിനുള്ളിലെ ഫർണിച്ചറുകൾക്കും സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.മരം വീടിന്റെ മുഴുവൻ ഭാഗത്തേക്കും ചാഞ്ഞു കിടക്കുന്നതിനാൽ വീട്ടിൽ താമസിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/377252/nadapuram-peringathur-pulingam-tree-falls-house-damage)